മൂന്നുമാസം കൊണ്ട് എല്ലാവര്‍ക്കും കുത്തിവെപ്പ്: മന്ത്രി ശൈലജ
മലപ്പുറം : മൂന്നുമാസം കൊണ്ടു കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ പേര്‍ക്കും പ്രതിരോധ കുത്തിവെപ്പു നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ ഇവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കുത്തിവെപ്പു പ്രധാനമാണ്. ജില്ലയില്‍ 100 ശതമാനം കുത്തിവെപ്പു യാഥാര്‍ഥ്യമാക്കാന്‍ ആരോഗ്യ വകുപ്പു രണ്ടാഴ്ചയ്ക്കം കര്‍മപദ്ധതി തയ്യാറാക്കും.
പ്രതിരോധ മരുന്നിനുണ്ടായ ക്ഷാമം പരിഹരിച്ചു. സംസ്ഥാനത്ത് 4.5 ലക്ഷം ഡോസ് മരുന്ന് എത്തിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിട്ടില്ലെന്നും ശുചീകരണ പ്രവര്‍ത്തനം പൂര്‍ണമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതു പരിഹരിക്കണം. സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ പദ്ധതി അടുത്ത മാസം തുടങ്ങും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. കുടുംബ ഡോക്ടര്‍ എന്ന ആശയം സര്‍ക്കാര്‍ മേഖലയിലും നടപ്പാക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലയിലെ മത,രാഷ്ട്രീയ നേതാക്കളെല്ലാം പൂര്‍ണ പിന്തുണയാണ്. വ്യാജ ചികില്‍സകരാണു കുപ്രചരണത്തിനു പിന്നില്‍. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കും. പ്രതിരോധ വാക്‌സിനേഷന്‍ വിജയിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണം. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത കാണിക്കുന്നില്ല. പിഎസ്‌സി പട്ടികയില്‍ നിന്ന് 400 ഡോക്ടര്‍മാര്‍ക്കു നിയമനം നല്‍കിയെങ്കിലും 100 പേര്‍ മാത്രമേ ജോലി ഏറ്റെടുക്കാന്‍ തയ്യാറായുള്ളൂ. പുതിയ മെഡിക്കല്‍ കോളജുകളുടെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍ നടപടിയെടുക്കും.അടുത്ത കാലത്ത് അപ്‌ഗ്രേഡ് ചെയ്ത ആശുപത്രികളുടെ ബോര്‍ഡ് മാത്രമേ മാറിയൂള്ളൂ. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."