HOME
DETAILS

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

  
July 10 2025 | 07:07 AM

Kuwait Deports 6300 Expatriates in Just Two Months Amid Ongoing Crackdown

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കറക്ഷണല്‍ ഇന്‍സ്റ്റിറ്റൂഷന്‍സ് സെക്ടര്‍ 2025 മെയ്, ജൂണ്‍ മാസങ്ങളില്‍ നാടുകടത്തിയത് 6,300 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയവരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് വേഗത്തില്‍ നാടുകടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ചിലര്‍ ജുഡീഷ്യല്‍ വിധികള്‍ക്ക് വിധേയരായവരാണ്. നാടുകടത്തല്‍ നടപടികള്‍ വേഗവത്കരിക്കുന്നതിനും മാനുഷിക പിന്തുണ ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായ സുരക്ഷാ കാമ്പയ്‌നുകളില്‍ അനധികൃത തൊഴിലാളികള്‍ ഉള്‍പ്പെടെ നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നുണ്ട്.

2025 ഏപ്രില്‍ 22 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പുതിയ ട്രാഫിക് നിയമം റോഡ് സുരക്ഷയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് അധികൃതര്‍ അറിയിച്ചു. കബാദ്, വജ്ര, അബ്ദല്ലി, സുബിയ തുടങ്ങിയ പ്രദേശങ്ങളില്‍ നടന്നിരുന്ന അശ്രദ്ധമായ ഡ്രൈവിംഗും രാത്രികാല കാര്‍ റേസുകളും ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കര്‍ശനമായ പിഴകള്‍, ശിക്ഷകള്‍ എന്നിവ ഡ്രൈവിംഗ് സ്വഭാവത്തെ മാറ്റിമറിച്ചതായാണ് വിവരം.

നിയമലംഘനങ്ങള്‍ക്ക് 150 മുതല്‍ 2,000 കുവൈത്ത് ദീനാര്‍ വരെ പിഴയും, ഗുരുതര കേസുകളില്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ലഭിക്കും. 2025 മെയ് മാസത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ 83 ശതമാനം കുറഞ്ഞ് 28,464 ആയിരുന്നു. 2024 മെയ് മാസത്തില്‍ ഇത് 168,208 ആയിരുന്നു. സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവ 75 ശതമാനം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

In a major enforcement drive, Kuwait has deported over 6,300 expatriates within two months for various violations. Authorities continue strict measures to regulate the labor market and residency laws.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ കൊണ്ടു വിടാൻ എത്തിയ യുവാവിന് നേരെ സദാചാര ആക്രമണം; അക്രമികൾക്കൊപ്പം സഹായത്തിനായി വിളിച്ച പൊലിസും കൂട്ട് നിന്നതായി പരാതി

Kerala
  •  5 days ago
No Image

പൂരം കലക്കല്‍: അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്ന് സംസ്ഥാന പൊലിസ് മേധാവി

Kerala
  •  5 days ago
No Image

യുഎസ് താരിഫ് പ്രാബല്യത്തിൽ വരുന്നതിനു മുന്നേ രൂപയുടെ മൂല്യം ഇടിഞ്ഞു; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച സമയം സ്വപ്‌നങ്ങളില്‍ മാത്രം!

uae
  •  5 days ago
No Image

ടോൾ പ്ലാസകളിൽ ടെൻഷൻ വേണ്ട: ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് സംസ്ഥാനം

National
  •  5 days ago