HOME
DETAILS

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

  
Shaheer
July 10 2025 | 05:07 AM

Fake News on UAE Golden Visa Circulates Online Riyadh Group Takes Responsibility

ദുബൈ: ആജീവനാന്ത വിസ വിവാദത്തില്‍ മാപ്പ് പറഞ്ഞ് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റയാദ് ഗ്രൂപ്പ്. ഗോള്‍ഡന്‍ വിസയെ സംബന്ധിച്ച വാര്‍ത്തയുടെ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുത്തു. ഗോള്‍ഡന്‍ വിസ സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കുകയായിരുന്നു ലക്ഷ്യമെന്നും ഇത് സംബന്ധിച്ചുണ്ടായ ആശയകുഴപ്പങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കമ്പനി വ്യക്തമാക്കി.

ഒരു ലക്ഷം ദിര്‍ഹം ഫീസ് നല്‍കിയാല്‍ 'ആജീവനാന്ത ഗോള്‍ഡന്‍ വിസ' ലഭിക്കുമെന്നും ഇന്ത്യക്കാര്‍ക്കും ബംഗ്ലദേശികള്‍ക്കും യുഎഇയില്‍ വരാതെ തന്നെ അപേക്ഷിക്കാമെന്നും നേരത്തേ റയാദ് ഗ്രൂപ്പ്  അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ യുഎഇ അധികൃതര്‍ തള്ളിയിരുന്നു. ഇതിനെതുടര്‍ന്നാണ് കമ്പനി ക്ഷമാപണവും വിശദീകരണവുമായി രംഗത്തെത്തിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

വിസ നടപടികള്‍ പൂര്‍ണമായും യുഎഇ സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും, യോഗ്യരായ വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാനുള്ള സാധ്യത മാത്രമാണ് തങ്ങള്‍ പരിശോധിച്ചതെന്നും ഗ്രൂപ്പ് വ്യക്തമാക്കി. നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രം അപേക്ഷകള്‍ സ്വീകരിക്കാനാണ് ഉദ്ദേശിച്ചതെന്നും, വിസ നല്‍കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നും കമ്പനി അറിയിച്ചു.

ആശയക്കുഴപ്പത്തിന് കാരണമായതില്‍ റയാദ് ഗ്രൂപ്പ് ക്ഷമാപണം നടത്തി. ഭാവിയില്‍ യുഎഇ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ മാത്രം പങ്കുവയ്ക്കുമെന്നും, ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട ഉപദേശക സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതായും ഗ്രൂപ്പ് പ്രഖ്യാപിച്ചു.

Misleading information about UAE Golden Visa eligibility spread online, causing confusion among expatriates. Riyadh Group admits responsibility, prompting authorities to warn against spreading false claims.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago
No Image

തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം

Kerala
  •  a day ago