HOME
DETAILS

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

  
Abishek
July 10 2025 | 07:07 AM

Acid Assualt in Chikkaballapur 18-Year-Old Girl Targeted Accused Tries Self-Immolation

ബെം​ഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷം പ്രതി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് ആസിഡ് ആക്രമണത്തിന് കാരണം. പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞ പ്രതി പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ​ഗുരുതരമല്ല, അതേസമയം പ്രതി ആനന്ദ്കുമാറിന്റെ (22) നില ​ഗുരുതമാണ്. 

പ്രതി പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹഭ്യാർത്ഥന നടത്തിയെങ്കിലും, പെൺകുട്ടി ഇത് നിരസിച്ചു. ഈ വൈരാ​ഗ്യമാണ് പെൺകുട്ടിക്കെതിരെ ആസിഡ് ആക്രമമം നടത്തുന്നതിലേക്ക് നയിച്ചത്. ചൊവ്വാഴ്ച വൈകീട്ട് പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ കണ്ണിലടക്കം പരുക്കുണ്ടെങ്കിലും, ഇത് സാരമുള്ളതല്ല എന്നാണ് വിവരങ്ങൾ. 

അതേസമയം, സ്വയം ഡീസലൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതിക്ക് ​ഗുരുതരമായി പൊള്ളലേറ്റു. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരങ്ങൾ. സംഭവത്തിൽ കേസെടുത്ത ചിക്ബല്ലാപുര പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

A disturbing incident unfolded in Chikkaballapur, Karnataka, where a 22-year-old man threw acid on an 18-year-old girl after she rejected his marriage proposal. Following the attack, the accused, Anand Kumar, attempted to immolate himself. Fortunately, the girl's injuries are reported to be non-life-threatening, while Kumar's condition is critical ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  a day ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  a day ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  a day ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  a day ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  a day ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  a day ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  a day ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  a day ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  a day ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  a day ago