ഷാജിയുടെ ആശയങ്ങള്‍ക്ക് പത്തരമാറ്റ് ; സര്‍ക്കാര്‍ ഉത്തരവിന് പഞ്ഞമില്ല
ആലപ്പുഴ : സാധാരണക്കാരന്റെ ആവശ്യങ്ങള്‍ പുത്തന്‍ ആശയങ്ങളായി സര്‍ക്കാരില്‍ എത്തിച്ച് ഉത്തരവാക്കുന്ന ഷാജിയെന്ന കൂലിപണിക്കാരന്റെ ദൗത്യം ശ്രദ്ധേയമാകുന്നു. തന്റെ നാലാമത്തെ ദൗത്യവുമായാണ് ഷാജി സര്‍ക്കാരിനെ ഇപ്പോള്‍ സമീപിച്ചിട്ടുളളത്.
മുഹമ്മ സ്വദേശിയായ ഷാജി ഇത്തവണ വീടുകളില്‍ എത്തുന്ന വൈദ്യുതി ബില്ല് പൂര്‍ണ്ണമായും മലയാളത്തില്‍ ആക്കണമെന്ന ആശയമാണ് സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചിട്ടുളളത്. നേരത്തെ ശ്രദ്ധയാകര്‍ഷിക്കുന്നതും ജനങ്ങള്‍ക്ക് ഏറെ പ്രയോജന പ്രദവുമായ ആശയങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച് ഉത്തരവാക്കിയിട്ടുണ്ട്. 2011 -12 ല്‍ ഷാജിയില്‍ ഉരുത്തിരിഞ്ഞ ആശമാണ് പിന്നീട് കയര്‍ദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കയറിന്റെ നാടായ മുഹമ്മയില്‍നിന്നുമെത്തുന്ന ഷാജിക്ക് കയര്‍ദിനം ഉണ്ടാകണമെന്ന ആശയം മനസില്‍ മൊട്ടിട്ട സാഹചര്യത്തിലാണ് അന്നത്തെ കയര്‍മന്ത്രിയായിരുന്ന ജി സുധാകരന്റെ മുന്നില്‍ സമര്‍പ്പിച്ചത്.
ഷാജിയുടെ നിവേദനം മന്ത്രി പൂര്‍ണ്ണമായും അംഗീകരിച്ച് 2012 നവംബര്‍ 5 കയര്‍ദിനമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ലോട്ടറി ടിക്കറ്റിന് പിറകിലുളള നിബന്ധനകള്‍ സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയുന്ന തരത്തില്‍ മലയാളത്തിലും വലിപ്പത്തിലും ആക്കണമെന്ന ആശയം സമര്‍പ്പിച്ചിരുന്നു. ഇതും സര്‍ക്കാര്‍ നടപ്പിലാക്കി. പൊലീസ് സ്‌റ്റേഷനുകളില്‍ സ്‌റ്റേഷന്‍ ചാര്‍ജുളള എസ്.ഐമാരെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ബാഡ്ജ് വേണമെന്ന ഷാജിയുടെ പിന്നീടുളള ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചു. സാധാരണക്കാരന്റെ പ്രയോജനം ചെയ്യുന്ന മറ്റൊരാശയമാണ് ഇപ്പോള്‍ വൈദ്യുതി മന്ത്രിക്ക് നല്‍കിയിട്ടുളളത്.
മാതൃഭാഷ മുഴുവന്‍ വകുപ്പിലും നടപ്പിലാക്കിയ സാഹചര്യത്തില്‍ സാധാരണക്കാരന്റെ വീടുകളില്‍ എത്തുന്ന വൈദ്യൂതി ബില്ലും പൂര്‍ണ്ണമായും മലയാളത്തില്‍ ആകുമെന്ന പ്രതീക്ഷയിലാണ് ഷാജി സര്‍ക്കാരിന് കത്തയച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."