HOME
DETAILS

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി; ഓണ്‍ലൈന്‍ ഹിയറിങ് ഇന്ന്

  
backup
October 26 2020 | 01:10 AM

%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af-3

 


തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടി നടന്ന സംഭവത്തില്‍ ഇന്ന് ഓണ്‍ലൈന്‍ ഹിയറിങ് നടത്തുമെന്ന് പ്രോ വൈസ്ചാന്‍സലര്‍ ഡോ. എസ്. അയ്യൂബ് അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയ കോളജുകളിലെ പ്രിന്‍സിപ്പല്‍, പരീക്ഷാ സൂപ്രണ്ട് എന്നിവരുമായി നാളെ സര്‍വകലാശാലാ അധികൃതര്‍ നേരിട്ട് വിവരങ്ങള്‍ തേടും. ഇതിനു ശേഷം സൈബര്‍ പൊലിസിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ഫോണടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കൈമാറും. സമാന ക്രമക്കേട് നടന്നതു നാലു കോളജുകളിലാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പില്‍ സമഗ്ര മാറ്റം വരുത്തും. പരീക്ഷാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ സംവിധാനമേര്‍പ്പെടുത്തും. പരീക്ഷാഹാളുകളില്‍ ഇനിമുതല്‍ മിന്നല്‍ പരിശോധനയുണ്ടാകും. ഇതിനായി പ്രത്യേക നിരീക്ഷ സ്‌ക്വാഡുകള്‍ രൂപീകരിക്കും. കൂടുതല്‍ മാറ്റങ്ങളെന്തൊക്കെയെന്ന് തീരുമാനിക്കുന്നതിനായി എല്ലാ കോളജുകളിലെയും പരീക്ഷാ സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നുവെന്ന ആക്ഷേപമടക്കം സര്‍വകലാശാല പരിശോധിക്കുമെന്നും ഡോ. എസ്. അയ്യൂബ് വ്യക്തമാക്കി.
കൂട്ടക്കോപ്പിയടി മൂലം റദ്ദാക്കിയ ബി.ടെക് പരീക്ഷ നവംബര്‍ അഞ്ചിന് നടത്താന്‍ തീരുമാനമായി. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി വിദ്യാര്‍ഥികള്‍ കൂട്ടക്കോപ്പിയടിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടന്ന ബി.ടെക് പരീക്ഷ റദ്ദാക്കിയത്. കോപ്പിയടി ശ്രദ്ധയില്‍പ്പെട്ടതോടെ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്. ബി.ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് സപ്ലിമെന്ററി പരീക്ഷയിലായിരുന്നു കോപ്പിയടി.
എന്‍.എസ്.എസ് പാലക്കാട്, ശ്രീചിത്ര തിരുവനന്തപുരം, എം.ഇ.എസ് കുറ്റിപ്പുറം, നോളജ് സിറ്റി മലപ്പുറം എന്നീ കോളജുകളിലായിരുന്നു ക്രമക്കേട്. കോളജ് അധികൃതര്‍ തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയത്. പരീക്ഷാ ഹാളിലേക്ക് ഒളിച്ചു കടത്തിയ മൊബൈല്‍ ഫോണില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോയെടുത്ത് പുറത്തേക്ക് അയച്ചായിരുന്നു തട്ടിപ്പ്. ഉത്തരങ്ങള്‍ എക്‌സാം എന്നതടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറുകയായിരുന്നു. പുറത്തുനിന്നുള്ളവരാണ് ഉത്തരങ്ങള്‍ അയച്ചുനല്‍കിയത്. നിരവധി വിദ്യാര്‍ഥികളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മുതലെടുത്തായിരുന്നു കോപ്പിയടി. കോപ്പിയടി ശ്രദ്ധയില്‍പ്പെട്ടതോടെ സിന്‍ഡിക്കേറ്റ് ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  8 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  8 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  8 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  8 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago