ഡെങ്കിക്കെതിരേ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിരോധയജ്ഞം
തൃശൂര്‍: ഡെങ്കിപ്പനി തടയാന്‍ ഒല്ലൂര്‍ എം.എല്‍.എ കെ.രാജന്റെ നേതൃത്വത്തില്‍ പടവരാട് പ്രദേശത്ത് കൊതുക് നശീകരണ പരിപാടി ആരംഭിച്ചു. പടവരാട് സെന്‍ന്ററില്‍ നടന്ന കൊതുകുനശീകരണ പരിപാടിയുടെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചു. എല്ലാവരും ഡെങ്കിപ്പനി ചെറുക്കാന്‍ പൊതുശുചീകരണ യജഞത്തില്‍ പങ്കാളികളാകണം. സ്വന്തം വീടും പരിസരവും ശുചീകരിക്കുന്നതിനോടൊപ്പം കൊതുകു നശീകരണത്തിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍ എം.എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടര്‍ ഡോ. എ.കൗശികന്‍ വിശിഷ്ടാതിഥിയായി. ഡോ. റീന, ഡോ. ബേബി ലക്ഷ്മി എന്നിവര്‍ വിഷയാവതരണം നടത്തി. ഡി.എം.ഒമാരായ ഡോ.ഷീല കാറളം (ആയുര്‍വേദം), ഡോ. വല്‍സലന്‍ (ഹോമിയോ), തുടങ്ങിയവര്‍ ആശംസനേര്‍ന്നു. ഡോ. ലക്ഷ്മി വില്‍സന്‍ സ്വാഗതവും സി. ആര്‍ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. ശുദ്ധജല ടാങ്കുകള്‍ കൊതുകു കടക്കാത്ത വിധത്തില്‍ വലകൊണ്ടോ തുണികൊണ്ടോ കെട്ടി സംരക്ഷിക്കുക, അഴ്ചയിലൊരിക്കല്‍ ടാങ്കിലെ വെള്ളം കളഞ്ഞ് കഴുകിവൃത്തിയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും വീട്ടുകാര്‍ക്ക് കൈമാറി. ജില്ലാ ഭരണകൂടം , അലോപ്പതി-ആയുര്‍ വേദം- ഹോമിയോ വകുപ്പുകള്‍, ഒല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ശുചിത്വ മിഷന്‍, തദ്ധേശ സ്വയംഭരണസ്ഥാപനങ്ങള്‍ സന്നദ്ധസംഘടനകള്‍, പൊതുജനം തുടചങ്ങിയവയുടെ നേതൃത്വത്തിലാണ് പ്രതിരോധയജഞം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."