മഴക്കെടുതി: കേന്ദ്രസംഘം കുടകിലെത്തി
മടിക്കേരി: മഴക്കെടുതി സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നിയോഗിച്ച കേന്ദ്ര പ്രതിനിധി സംഘം കുടകിലെത്തി. കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിനാലാണ് കേന്ദ്രസംഘം എത്തിയത്. ഒരു സംഘം കുടകിലും മറ്റൊരു സംഘം ഹാസന്‍, ചിക്കമംഗളൂരു മേഖലകളും സന്ദര്‍ശിച്ചു. ജില്ലാ ഭരണകൂടങ്ങളുമായി ചര്‍ച്ച നടത്തി. കുടകിന്റെ നാശനഷ്ടങ്ങളടങ്ങിയ പൂര്‍ണ വിവരം ഉടന്‍ കേന്ദ്രത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 15 ദിവസത്തെ സാവകാശം വേണ്ടിവരുമെന്ന് കലക്ടര്‍ അറിയിച്ചു. മടിക്കേരിയിലെ ദേശീയപാത 25 കിലോമീറ്റര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പാത നവീകരിക്കുന്നതിന് 531 കോടി വേണമെന്നും കലക്ടര്‍ ശ്രീവിദ്യ പറഞ്ഞു. ജില്ലയില്‍ നാശം സംഭവിച്ച കാര്‍ഷിക മേഘലയുടെ താല്‍ക്കാലിക നഷ്ടപരിഹാരത്തിനായി 655 കോടി രൂപ വേണമെന്നും കലക്ടര്‍ വ്യക്തമാക്കി. കേന്ദ്ര സംഘത്തോടൊപ്പം കുടക് എം.പി പ്രതാപ സിംഹ, ജില്ലാ പഞ്ചായത്ത് പ്രധാന കാര്യദര്‍ശി പ്രശാന്ത് കുമാര്‍ മിശ്ര, കെ.പി ചന്ദ്രകല എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."