HOME
DETAILS

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: അഞ്ചുപേരെ പ്രതികളാക്കി വിജിലന്‍സിന്റെ എഫ്.ഐ.ആര്‍

  
backup
June 04 2019 | 06:06 AM

palarivattom-fly-over-vigilance-submitted-fir

കൊച്ചി: പാലാരിവട്ടം ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് വിജിലന്‍സ് മുവാറ്റുപുഴ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. വന്‍ ലാഭമുണ്ടാക്കാന്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചതായും കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലേയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കരാര്‍ കമ്പനിയായ ആര്‍.ഡി.എസിന്റെ എം.ഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. ക്രമക്കേട് സംബന്ധിച്ച് പ്രാഥമികാന്വേഷണത്തിലാണ് അന്വേഷം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.
പാലം നിര്‍മാണത്തിന്റെ പോരായ്മ സംബന്ധിച്ച് ചെന്നൈ ഐ.ഐ.ടിയില്‍ നിന്നെത്തിയ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി വിദഗ്ധാഭിപ്രായം തേടിയത്.
അമിത ലാഭത്തിനുവേണ്ടി പാലത്തിന്റെ ഡിസൈന്‍ തന്നെ ഉദ്യോഗസ്ഥരും കരാറുകാരും മാറ്റി. നിലവാരമില്ലാത്ത സിമന്റ് ഉപയോഗിച്ചു. വേണ്ടത്ര കമ്പി ഉപയോഗിച്ചതുമില്ല. തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണ് വിജലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം കുറഞ്ഞ കാലത്തിനകം തന്നെ പാലം തകര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് പാലം ഇപ്പോള്‍ അടച്ചിട്ട് പുനര്‍ നിര്‍മാണം പുരോഗമിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago