മാലിന്യം കുന്നുകൂടി ഗൂഡല്ലൂര്‍; പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജനം
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരത്തില്‍ മാലിന്യം നിറഞ്ഞതോടെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീതിയില്‍. നഗരസഭയുടെ മാലിന്യനീക്കം നിലച്ചതോടെ നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്.
ഊട്ടിയിലെ പുഷ്പമേളയോടനുബന്ധിച്ച് ആയിരക്കണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ഗൂഡല്ലൂരിലെത്തുന്നത്. വസന്തോല്‍സവത്തിന്റെ ഭാഗമായുള്ള സുഗന്ധവ്യജ്ഞന പ്രദര്‍ശന മേള ഗൂഡല്ലൂരിലാണ് സംഘടിപ്പിച്ചിരുന്നത്.
നഗരത്തിലെ ദേവര്‍ഷോല റോഡ്, കോഴിക്കോട് റോഡ്, മൈസൂര്‍ റോഡ്, ഊട്ടിറോഡ് എന്നീ പ്രധാന പാതകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് മാലിന്യം കുന്നുകൂടിയിരിക്കുന്നത്.
ദുര്‍ഗന്ധം കാരണം നഗരത്തിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥതിയാണ്. കാല്‍നടയാത്രക്കാരാണ് പ്രയാസത്തിലായിരിക്കുന്നത്. ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയാണ് നഗരത്തില്‍ ജനങ്ങള്‍ സഞ്ചരിക്കുന്നത്. തെരുവ് നായ്ക്കളും പക്ഷികളും മാലിന്യം കൊത്തിവലിച്ച് കൊണ്ടുപോയി കിണറുകളിലും മറ്റും നിക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്.
എന്നാല്‍, മാലിന്യം കുന്നുകൂടിയിട്ടും ഇതു നീക്കാന്‍ അധികൃതര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. നഗരസഭയിലെ 21 വാര്‍ഡുകളില്‍ നിന്ന് ദിനംപ്രതി 19 ടണ്‍ മാലിന്യമാണ് ശേഖരിക്കുന്നത്. പ്രസ്തുത മാലിന്യം നിക്ഷേപിക്കാന്‍ നിലവില്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്.
1996ല്‍ നാടുകാണി ഇരുമ്പ് പാലത്തിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. പിന്നീട് പലഘട്ടങ്ങളിലായി ചെളിവയല്‍, മഞ്ചേശ്വരി, തുറപ്പള്ളി, മരപ്പാലം, ചെളുക്കാടി, ഊട്ടി എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചിരുന്നു. ഇവിടങ്ങളിലെ മാലിന്യ നിക്ഷേപത്തിനെതിരേ പരാതി ഉയരുകയും സ്വകാര്യ വ്യക്തികള്‍ കോടതിയില്‍ നിന്ന് സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു.
ഏറ്റവുമൊടുവിലായി മേല്‍ ഗൂഡല്ലൂര്‍ 27ലെ സ്വകാര്യ എസ്‌റ്റേറ്റില്‍ മാലിന്യം നിക്ഷേപിച്ചെങ്കിലും എതിര്‍പ്പുമായി ജനങ്ങള്‍ രംഗത്തെത്തുകയും കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു.
ഇതോടെയാണ് മാലിന്യം ഊട്ടി നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന തൂട്ടുക്കലില്‍ മാലിന്യം നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തീട്ടുക്കലില്‍ പോയി വരാന്‍ 122 കിലോമീറ്റര്‍ താണ്ടണം. സാമ്പത്തിക ബാധ്യതയും ദൂരവും കാരണം ദിവസവും ഒരു ലോറി മാലിന്യം മാത്രമാണ് നഗരത്തില്‍ നിന്ന് നീക്കം ചെയ്യുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ച് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."