സ്വവര്‍ഗരതി: വിധി മാനവികതയെ വെല്ലുവിളിക്കുന്നത്: എസ്.കെ.എസ്.എസ്.എഫ്
പാലക്കാട്: പ്രകൃതിവിരുദ്ധമായ സ്വവര്‍ഗരതി പരസ്പര സമ്മതത്തോടുള്ളത് കുറ്റകരമെല്ലന്ന സുപ്രീംകോടതി നിരീക്ഷണം സര്‍വ മത വീക്ഷണങ്ങള്‍ക്കും മാനവീകതക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
ഇതിനെതിരെ നിയമനിര്‍മാണം നടത്താന്‍ ഭരണകൂടം തയാറാവണം. വളരെ ചെറിയ വൈകല്യം സംഭവിച്ച മനസുമായി ജീവിക്കുന്ന ഒരു സമൂഹത്തിന് വേണ്ടി ഇന്ത്യയില്‍ നില്‍ക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ കോടതി ഇന്ത്യയില്‍ നിലനില്‍ക്കുന്ന നല്ല സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഷ്‌ക്കറലി കരിമ്പ പ്രസംഗിച്ചു.
ഉപവിങ് സെക്രട്ടറിമാരായ മുശ്താഖ് മാസ്റ്റര്‍ പാലപ്പുറം, ശാഫി ഫൈസി കോല്‍പ്പാടം, സൈനുദ്ദീന്‍ ലത്ത്വീഫി, നിസാബുദ്ധീന്‍ ഫൈസി പുല്ലശ്ശേരി, സൈനുല്‍ ആബിദീന്‍ ഫൈസി, ഇസ്മാഈല്‍ ദാരിമി, സൈനുദ്ദീന്‍ മാസ്റ്റര്‍ ചളിര്‍ക്കാട്, മുഹ്‌സിന്‍ കമാലി, മജീദ് ഫൈസി ചര്‍ച്ചക്ക് നേതൃത്വം നല്‍കുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ഹിബത്തുള്ള മാരായമംഗലം, ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, റഹീം ഫൈസി അക്കിപ്പാടം, ഹഷിം തങ്ങള്‍ വല്ലപ്പുഴ, സുബൈര്‍ മുസ്്‌ലിയാര്‍ പുല്ലശ്ശേരി, ശരീഫ് ദാരിമി നെന്മാറ, ശജീര്‍ പേഴുംകര, ശമീര്‍ ഫൈസി കോട്ടോപ്പാടം, ഇല്ല്യാസ് ഫൈസി സംസാരിച്ചു. സലാം അശറഫി, മുഹമ്മദാലി ഉലൂമി, കാജാ ഉലൂമി, കബീര്‍ അന്‍വരി, ഹൈദര്‍ ഫൈസി പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."