HOME
DETAILS

പ്രളയ ദുരിതാശ്വാസ ധനസഹായം കാത്ത് ആനക്കര പഞ്ചായത്ത് നിവാസികള്‍

  
backup
September 14 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af

ആനക്കര : പ്രളയ ദുരിതാശ്വാസ ധനസഹായം കാത്ത് ആനക്കര പഞ്ചായത്തില്‍ നിരവധി കുടുംബങ്ങള്‍. പ്രളയബാധിതര്‍ക്ക് താല്‍കാലിക ആശ്വാസമായി സര്‍ക്കാര്‍ പതിനായിരം രൂപ പ്രഖ്യാപിച്ചിരുന്നു. നൂലാമാലകളില്ലാതെ വേഗത്തില്‍ വിതരണം ചെയ്യുമന്ന് സര്‍ക്കാര്‍ പറഞ്ഞ് പല പഞ്ചായത്തുകളും വിതരണം നടത്തിയെങ്കിലും ആനക്കര പഞ്ചായത്തിലെ പല കുടുംബങ്ങള്‍ക്കും ഔന്നും ലഭിച്ചിട്ടില്ല.
ആനക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പ്രളയ ദുരിതമുണ്ടായത്.എന്നാല്‍ ആനക്കര നയ്യൂര്‍ റോഡിലെ മുഴുവന്‍ കുടുംബങ്ങളും പ്രളയ ദുരിത മനുഭവിച്ചെങ്കിലും ഇത് വാര്‍ഡ് മെമ്പര്‍ പോലും അറിയുന്നത് വെളളം വറ്റിയതിന് ശേഷമാണ്.ഈ കുടുംബങ്ങള്‍ക്ക് ആനക്കര പഞ്ചായത്തില്‍ നിന്ന് ഔരു കിറ്റ് പോലും ലഭിച്ചില്ല. പകരം വെളളം കയറാത്ത പല വീടുകളിലും പഞ്ചായത്ത് അധിക്ൃതര്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.പ്രളയത്തെ തുടര്‍ന്ന് പല നയ്യൂര്‍ റോഡിരികിലെ കുടുംബങ്ങള്‍ പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന കപ്പൂര്‍ പഞ്ചായത്തിലെ ബന്ധുവീടുകളിലാണ് താമസിച്ചിരുന്നത്.
ഇവര്‍ പലപ്പോഴും ഭക്ഷണ സാധനങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കിയത് കപ്പൂര്‍ പഞ്ചായത്ത് കപ്പൂര്‍ വില്ലേജ് അധിക്ൃതരാണ്. പ്രളയം കഴിഞ്ഞ് ഔരു മാസം അടുക്കാറായിട്ടും ആശ്വാസധനസഹായം അകലുകയാണു. 3800 രൂപ പലര്‍ക്കും കിട്ടിയ തൊഴിച്ചാല്‍ പതിനായിരം രൂപ പൂര്‍ണമായി കിട്ടിയ വര്‍ തുച്ചമാണ്. പഞ്ചായത്തില്‍ എഴുനൂറ്റി ഇരുപത്തിനാല് കടുംബങ്ങളാണ് പ്രളയത്തില്‍ വീട് മാറി പാര്‍ക്കേണ്ടി വന്നത്. ഉടു തുണിക്ക് മറുതുണി ഇല്ലാതെയാണ് അവരില്‍ തിരിച്ചത്തിയവരില്‍ അധികപേരും. വീട് ഉപകരണങ്ങള്‍ മാത്രമല്ല ഉപജീവന മാര്‍ഗ്ഗങ്ങളും നശിച്ചു. കാര്‍ഷിക ഉല്‍പന്നങ്ങും.കൃഷി ഇടങ്ങും പ്രളയം കവര്‍ന്നു. കുടിക്കാനുള്ളനല്ല വെള്ളം പോലും ഇല്ലാതായി.
പമ്പ് സെറ്റുകളും, വൈദ്യുത ഉപകരണങ്ങളും ഉപയോഗശൂന്യമായി. മുപ്പത്തി അഞ്ച് വീടുകള്‍ വാസയോഗ്യമല്ലാതായി. നൂറ്റി എണ്‍പത്തി ആര്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരുപത്തി ഒന്നര കിലോമീറ്റര്‍ റോഡ് താറുമാറായി. കനാല്‍ തോടുകളും. നടപ്പാതകളും തകന്നതില്‍ ഉണ്ട്. വായനശാല.പോസ്റ്റ് ഓഫീസ് .സ്‌കൂള്‍. അംഗണവാടി.മാവേലി സ്‌റ്റോര്‍. റേഷന്‍ ഷോപ്പ്.തുടങ്ങി പൊതു ജന സേവന കേന്ദ്രങ്ങളള്‍ക്കല്ലാം പ്രളയകെട്ടുതിയില്‍ സാരമായി കേട്ടപാടു പറ്റി. വെള്ളം കയറിപൂര്‍ണ്ണമായി നശിച്ച മാവേലി സ്‌റ്റോര്‍ പുനസ്ഥാപിക്കാനായില്ല. റേഷന്‍ ഷാപ്പുകള്‍ ഉള്‍പ്പടെയുള്ള മറു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറെ കുറെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തി.നൂറ് കോടി രൂപയാണ് ഏകദേശം പഞ്ചായത്തില്‍ നഷ്ടം കണക്കാക്കുന്നത്. വ്യാപാരികളുടെയും കര്‍ഷകരുടെയും നഷ്ടം വേറെയും.ആനക്കരയിലുളള കനറാ ബാങ്കിന്റെ എ.ടി.എം അടക്കം മുങ്ങി പോയിരുന്നു ഇതും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.മഴ മാറി വെളളം വറ്റിയെങ്കിലും മാറി താമസമാക്കിയ കുടുംബങ്ങള്‍ ഇപ്പോഴും കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുളള വെളളം വാഹനത്തിലും മറ്റുമാണ് കൊണ്ടുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago