HOME
DETAILS
MAL
വിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
backup
July 25 2016 | 22:07 PM
കണ്ണൂര്‍: രജിസ്ട്രേഷന് ഫീസ് വര്‍ധനവിനെതിരേയും വിലക്കയറ്റത്തിനെതിരേയും കലക്ടറേറ്റിനു മുന്നില്‍ കെ.പി.സി.സി നടത്തിയ ധര്‍ണ മുന്‍മന്ത്രി കെ സുധാകരന് ഉദ്ഘാടനം ചെയ്തു. അഞ്ച് സെന്റ് ഭൂമിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ രജിസ്ട്രേഷന് ചാര്‍ജായി 6000 രൂപ വാങ്ങിയപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 25,000 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് അഞ്ചുതരം പെന്‍ഷനുകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നത് ഇപ്പോള്‍ ഒറ്റപെന്ഷനായി മാറിയെന്നും സുധാകരന് പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷനായി. സണ്ണി ജോസഫ് എം.എല്‍.എ, പി രാമകൃഷ്ണന്, മുഹമ്മദ് ഫൈസല്‍, സതീശന് പാച്ചേനി, എ.ഡി മുസ്തഫ, വി.എ നാരായണന്, മാര്ട്ടിന് ജോര്‍ജ്, സുമാ ബാലകൃഷ്ണന്, കെ.വി ഫിലോമിന, വി രാധാകൃഷ്ണന്, സജീവ് ജോസഫ്, ടി.ഒ മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."