'കഴുത്തില്‍ അടിച്ചു, റൈഫിള്‍ കൊണ്ട് കുത്തി'; ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ 18കാരന്‍ മരിച്ചു
റാമല്ല: ഫലസ്തീനില്‍ ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ 18കാരന്‍ മരിച്ചു. തെക്കന്‍ വെസ്റ്റ്ബാങ്ക് പട്ടണമായ നബ്ലസിലെ യാത്മ ഗ്രാമവാസിയായ അമീര്‍ അബ്ദുല്‍ റഹിം സ്‌നോബറിനേയാണ് സൈനികര്‍ മര്‍ദ്ദിച്ചു കൊന്നത്. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി ഫലസ്തീന്‍ മെഡിക്കല്‍ കോംപ്ലക്‌സ് ഡയറക്ടര്‍ അഹമ്മദ് അല്‍ ബിതാവി അറിയിച്ചു.
സൈനികരുടെ അടിയേറ്റതിനെ തുടര്‍ന്നുണ്ടായ പരിക്കിന്റെ പാടുകള്‍ സ്‌നോബറിന്റെ കഴുത്തില്‍ ഉണ്ടായിരുന്നു. റൈഫിള്‍ കൊണ്ട് കുത്തിയതിന്റെ പരിക്കുകളും കണ്ടെത്തിയതായി അല്‍ ബിതാവി പറഞ്ഞു.
ഒക്ടബോര്‍ 25ന് റാമല്ലയിലെ വടക്ക് കിഴക്ക് തര്‍മസ്-അയ്യ പട്ടണത്തിന് സമീപത്തു വെച്ചാണ് സ്‌നോബര്‍ ഇസ്‌റാഈല്‍ സൈനികരുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന് കഴുത്തില്‍ ഗുരുതര പരിക്കേറ്റ നിലയിലാണ് സ്നോബറെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെ ഫലസ്തീന്‍ വിമോചന മുന്നണി (പി.എല്‍.ഒ) ശക്തമായി അപലപിച്ചു. നിരായുധനായ ചെറുപ്പക്കാരന് നേരെ ഇസ്‌റാഈല്‍ സൈനികര്‍ നടത്തിയത് ക്രൂര കൃത്യമാണെന്ന് പി.എല്‍.ഒ ചൂണ്ടിക്കാട്ടി. സ്‌നോബറിനെ സൈന്യം ആക്രമിച്ചതായി മുതിര്‍ന്ന പി.എല്‍.ഒ ഉദ്യോഗസ്ഥന്‍ ഹനാന്‍ അശ്‌റവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."