മുന്നാക്ക സംവരണം: സര്‍ക്കാര്‍ നല്‍കിയവാഗ്ദാനമാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയവാഗ്ദാനമാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി.
പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. കോണ്‍ഗ്രസടക്കമുള്ളവര്‍ പിന്തുണച്ചു. സന്നിഹതരായിരുന്ന 326 അംഗങ്ങളില്‍ 323 പേര്‍ അനുകൂലിച്ച് പാസാക്കിയ നിയമമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് പറഞ്ഞ കാര്യമാണിത്. പുതിയ സംവരണം സംവരണമുള്ള പിന്നോക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യം ഇതുസംബന്ധിച്ച് ഒരു വ്യക്തത വേണം. സമൂഹം ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ 579-ാമത് നിര്‍ദേശമാണിത്.
സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തരത്തില്‍ സംവരണം തുടരുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫ് ഉറച്ചുനില്‍ക്കുന്നു.
അവര്‍ക്ക് നല്‍കിവരുന്ന സംവരണം അവര്‍ക്കുതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കും. അതോടൊപ്പം മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പാക്കുമെന്നുമായിരുന്നു പ്രകടന പത്രികയില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."