HOME
DETAILS
MAL
പിണറായിയെ പേടിയാണെങ്കില്‍ ഗവര്ണര്ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി
backup
May 14 2017 | 22:05 PM
ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി വീണ്ടും.
പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെ ഭീഷണി. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ശോഭ പറഞ്ഞു. ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി കേരള ഹൗസിനു മുന്പില് നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരേ ഫെയ്സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."