കൊച്ചിയിലെ ചുമട്ടുതൊഴിലാളി സമരം ഉടന്‍ തീര്‍പ്പാക്കണമെന്ന്
കൊച്ചി: ഹെഡ് ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് പെരുന്നാള്‍ അഡ്വാന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചുമട്ടുതൊഴിലാളികള്‍ നടത്തുന്ന സമരം ഉടന്‍ തീര്‍പ്പാക്കണമെന്ന് കയറ്റുമതി സംഘടനകള്‍ ആവശ്യപ്പെട്ടു. കയറ്റുമതി ചെയ്യാന്‍ കഴിയാതെ ചരക്കുകള്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്നത് വഴി ഭീമമായ നഷ്ടമാണ് പ്രതിദിനമുണ്ടാകുന്നത്. വിദേശ കരാറുകള്‍ പാലിക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
സര്‍ക്കാര്‍ ഇടപെട്ട് പ്രശനത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്), കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നീ സംഘടനകള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പോലെ 15000 രൂപ ഉത്സവ അഡ്വാന്‍സ് വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തൊഴിലാളികളുടെ ശരാശരി വേതനം പരിശോധിച്ച് തയാറാക്കിയ സ്ലാബ് അടിസ്ഥാനത്തില്‍ അഡ്വാന്‍സ് നല്‍കാമെന്നാണ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."