സര്‍ക്കാര്‍ കൈയൊഴിഞ്ഞു മാവേലി ഹോട്ടലുകള്‍ക്ക് പൂട്ട് വീഴുന്നു
സാധാരണക്കാര്‍ക്ക് ന്യായവിലയില്‍ ഭക്ഷണം ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാനത്ത് മാവേലി ഹോട്ടലുകള്‍ ആരംഭിച്ചത്. സര്‍ക്കാര്‍ തന്നെ ഇത്തരം ഹോട്ടലുകള്‍ക്ക് പലവ്യഞ്ജനസാധനങ്ങളും പച്ചക്കറികളും എത്തിക്കും എന്നൊക്കെയായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇത്തരം ഹോട്ടലുകളെ കൈവിട്ടപ്പോള്‍ പതിയെ മാവേലി ഹോട്ടലുകള്‍ക്ക് പൂട്ട് വീഴാന്‍ തുടങ്ങി. തമിഴ്നാട്ടില്‍ ജയലളിതയും ആന്ധ്രപ്രദേശില്‍ ചന്ദ്രബാബു നായിഡുവും പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാകുന്ന ഹോട്ടലുകള്‍ തുറക്കുമ്പോഴാണ് കേരളത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം കൂടുതല്‍ ഹോട്ടലുകള്‍ തുറന്നില്ല എന്ന് മാത്രമല്ല ഉള്ളതിനെ കൂടി അടച്ചു പൂട്ടിയത്.
ന്യായം സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ കൂടെ ആയിരുന്നിട്ടും അദ്ദേഹത്തിനെതിരെ ആവശ്യമില്ലാത്ത നിയമപോരാട്ടം നടത്താന്‍ ഖജനാവിലെ ലക്ഷങ്ങളാണ് സര്‍ക്കാര്‍ മുടിച്ചത്. ജനങ്ങളുടെ നികുതിപ്പണം സര്‍ക്കാരിന്റെ താല്പര്യം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ മാവേലി ന്യായവില ഹോട്ടലുകള്‍ നിലനിര്‍ത്താന്‍ എന്തുകൊണ്ട് നടപടികള്‍ എടുക്കുന്നില്ലെന്നതാണ് അത്ഭുതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."