HOME
DETAILS

യു.പിയില്‍ ചരിത്ര പുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ നീക്കം

  
backup
May 14 2017 | 23:05 PM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%95


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളിലെ ചരിത്ര പാഠ്യപദ്ധതികള്‍ കാവിവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ സൂചനകള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തെ വക്രീകരിച്ചവരെ തുറന്നുകാണിക്കേണ്ടതുണ്ടെന്ന് യോഗി പറഞ്ഞു.
ഗൂഢാലോചനയുടെ ഭാഗമായാണ് മഹാരാജ സുഹല്‍ദേവ് ഉള്‍പ്പെടെയുള്ള മഹാവ്യക്തികളുടെ പേര് ചരിത്രപുസ്തകങ്ങളില്‍നിന്ന് നീക്കം ചെയ്തതെന്ന് യോഗി പറഞ്ഞു. മുഗള്‍, ഡല്‍ഹി ഭരണകൂടങ്ങളുടെ ചരിത്രം പാഠപുസ്തകങ്ങളില്‍നിന്നു നീക്കം ചെയ്യുമെന്ന സൂചനകളും യോഗി നല്‍കി. മഹ്മൂദ് ഗസ്‌നവി, അലാവുദ്ദീന്‍ ഖില്‍ജി, ബാബര്‍, ഔറംഗസേബ് തുടങ്ങിയവരുമായി ബന്ധപ്പെട്ടവരുടെ ചരിത്രം പാഠപുസ്തകങ്ങളില്‍ നിലനിര്‍ത്തേണ്ടതുണ്ടോയെന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു. അവഗണിക്കപ്പെട്ട ചരിത്രപുരുഷന്മാരെ പാഠ്യപദ്ധതികളില്‍ തിരിച്ചുകൊണ്ടുവരാനെന്ന പേരില്‍ ജനങ്ങളില്‍നിന്നുള്ള നിര്‍ദേശവും സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago