HOME
DETAILS
MAL
സ്വത്ത്വിവരം വെളിപ്പെടുത്തിയില്ല: വിജയ്മല്യക്ക് നോട്ടിസ്
backup
July 25 2016 | 23:07 PM
ന്യൂഡല്‍ഹി: സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെത്തുടര്‍ന്ന് വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് സുപ്രിംകോടതി കോടതിയലക്ഷ്യ നോട്ടിസയച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തു നാടുവിട്ട മല്യ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനുണ്ട്. മല്യ മുഴുവന്‍ സ്വത്തുവിവരങ്ങളും വെളിപ്പെടുത്താത്തതിനാല്‍ അദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് കണ്‍സോര്‍ഷ്യം ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മല്യ നല്കിയ വിശദാംശങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും എ.ജി ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."