ജപ്പാന് ഓപ്പണ്‍: സിന്ധുവിന് തോല്‍വി, ശ്രീകാന്തിന് ജയം
ടോക്യോ: ജപ്പാന് ഓപ്പണില്‍ നിന്നു ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ ശ്രീകാന്ത് കിഡംബിയില്‍ ഒതുങ്ങി. നാലു ഇന്ത്യന്‍ താരങ്ങളില്‍ ശ്രീകാന്തിനു മാത്രമാണ് ജയിക്കാനായത്.
സിംഗിള്‍സില്‍ സിന്ധുവും പ്രണോയിയും പുരുഷ ഡബിള്‍സില്‍ മനു അട്രി സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും തോല്‍വി അറിഞ്ഞു പുറത്തായി.
ഹോങ്കോങിന്റെ വിങ് കി വിന്‍സെന്റ് വോങിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്കോറിനാണ് ശ്രീകാന്ത് കിഡംബി പരാജയപ്പെടുത്തിയത്. അതേ സമയം 18-21, 19-21 എന്ന സ്കോറിനു ചൈനയുടെ ഫാങ്ജി ഗാവോയാണ് പി.വി സിന്ധുവിനെ പരാജയപ്പെടുത്തിയത്. എച്ച്.എസ് പ്രണോയി 14-21, 17-21 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിങിനോട് പരാജയം സമ്മതിച്ചു.
ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അട്രി സുമീത് റെഡ്ഢി കൂട്ടുകെട്ട് ചൈനീസ് കൂട്ടുകെട്ടിനോടു 18-21, 21-16, 12-21 എന്ന സ്കോറിനു പൊരുതിത്തോല്‍ക്കുകയായിരുന്നു.
മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് 16-21, 16-21 എന്ന സ്കോറിന് മലേഷ്യന്‍ ടീമിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെടുകയായുരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."