ഇന്ന് 24 മരണങ്ങള്‍; പ്രതിദിനകണക്ക് 25, മരണം താണ്ഡവമാടിയിടത്തുതന്നെ കൂടുതല്‍ മരണം
തരുവനന്തപുരം: ഇന്ന് കൊവിഡ് മൂലം 24 മരണങ്ങള്‍. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ തന്നെ കൂടുതല്‍ മരണങ്ങള്‍. നേരത്തെ മരണം താണ്ഡവമാടിയിടത്തുനിന്നുതന്നെ മരണങ്ങള്‍.
പ്രതിദിനമരണക്കണക്ക് 25 ആയിരിക്കുന്നു. കൊവിഡ് മരണങ്ങള്‍ എല്ലാ പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതോടെ ഇപ്പോള്‍ കൊവിഡ് മരണത്തിന്റെ ഞെട്ടലുമില്ല.
തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം(80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), നെയ്യാറ്റിന്‍കര സ്വദേശി മണികണ്ഠന്‍ (42), കൊല്ലം നീണ്ടകര സ്വദേശി രാമചന്ദ്രന്‍ (84), നീണ്ടകര സ്വദേശിനി വത്സല (70), പുന്തലത്താഴം സ്വദേശി ഹരിദാസ് (75), ഇടുക്കി തൊടുപുഴ സ്വദേശിനി തങ്കമണി(55), എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി കമലം കുട്ടപ്പന്‍ (78), കുമ്പളങ്ങി സ്വദേശി ടി.എം. ഷമോന്‍ (44), മുളവൂര്‍ സ്വദേശി മൊയ്ദീന്‍ (75), വേങ്ങൂര്‍ സ്വദേശി കെ.കെ. രാജന്‍ (63), തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശിനി കൊച്ചു (62), ചാവക്കാട് സ്വദേശിനി മാഗി (46), എരുമപ്പെട്ടി സ്വദേശി രാമചന്ദ്രന്‍ (67), പരിയാരം സ്വദേശി ബാബു (47), കൊടുങ്ങല്ലൂര്‍ സ്വദേശി ജമാല്‍ (56), എരുമപ്പെട്ട സ്വദേശിനി ഫാത്തിമ(70), പാലക്കാട് കൈറാടി സ്വദേശിനി ഖദീജ (65), മലപ്പുറം കുന്നപ്പള്ളി സ്വദേശി യൂസഫ് (65), കോഴിക്കോട് കൂരാചുണ്ട് സ്വദേശി വെള്ളന്‍ (80), കുതിരവട്ടം സ്വദേശിനി കമലാക്ഷി അമ്മ (91), കണ്ണൂര്‍ പരിയാരം സ്വദേശി പദ്മനാഭന്‍ (65), നാറാത്ത് സ്വദേശിനി എ.പി. അയിഷ(71) കാസര്‍ഗോഡ് മുള്ളേരിയ സ്വദേശിനി സമീറ (36) എന്നിവരാണ് മരണമടഞ്ഞത്.
ഇതോടെ ആകെ മരണം 1376 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."