പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവം: വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഡി.ജി.പി ഇന്റലിജന്‍സ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി.
ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ട പരാതി നല്കാന് കോട്ടയം മേലുകാവ് സ്റ്റേഷനിലെത്തിയ രാജേഷ് എന്ന യുവാവിനെ എസ്.ഐ സന്ദീപും സംഘവും തടഞ്ഞുവച്ച് മര്‍ദിക്കുകയും കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി
മാല മോഷണ കേസില്‍ പ്രതിയാക്കുകയുമായിരുന്നു എന്നാണ് ആരോപണം. പിന്നീട് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
പോലിസ് അതിക്രമം ഫേസ് ബുക്കില്‍ വെളിപെടുത്തിയ ശേഷമാണ് മാര്‍ച്ച് ആറിന് യുവാവ് ആത്മഹത്യ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും പൊലിസ് അതിക്രമത്തെ കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് യുവാവിന്റെ പിതാവ് രാജു നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് മേരി ജോസഫ് പരിഗണിച്ചത്.
നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയില്‍ വെച്ചെന്ന ആരോപണം പ്രഥമദൃഷ്ട്യ വിശ്വാസയോഗ്യമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."