എം.എസ്.എഫ് ചര്‍ച്ചാവേദി ഇന്ന്
കണ്ണൂര്‍: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളോട് അധികൃതര്‍ നടത്തിയ മനുഷ്യത്വരഹിതമായ ഇടപെടലുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാവേദി ഇന്ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാമെന്ന കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് അധികൃതര്‍ പരീക്ഷ നടത്തിയത്.
പൗരനു ഭരണഘടന നല്കിയ അവകാശങ്ങല് പോലും പാലിക്കാന്‍ അധികാരികള്‍ തയാറായില്ല. ഇതിനെതിരെ എം.എസ്.എഫ് നടത്തിവരുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായാണ് നീറ്റ് പരീക്ഷയില്‍ ഇരകളാക്കപ്പെട്ടവരെ പങ്കെടുപ്പിച്ച് അര്ധനഗ്നരാക്കപ്പെട്ട പരീക്ഷാര്‍ഥികള്‍ക്ക് അധികാരികളോട് പറയാനുള്ളത് എന്ന പ്രമേയത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിക്കുന്നത്.
സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ഥി സംഘടനാ നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."