HOME
DETAILS
MAL
വര്‍ഗീയതയ്ക്കെതിരേ ദേശീയ കാംപയിന്: സി.പി.എം ജാഥകള്‍ 21നു തുടങ്ങും
backup
May 14 2017 | 23:05 PM
കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അസഹിഷ്ണുതയ്ക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേയുള്ള ദേശീയ കാംപയിന്റെ ഭാഗമായി 21 മുതല്‍ 26 വരെ വാഹനപ്രചരണ ജാഥകള്‍ സംഘടിപ്പിക്കുവാന്‍ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ മലയോര, തീരദേശ മേഖലകളായാണ് ജാഥകള്‍ സംഘടിപ്പിക്കുക. മലയോര ജാഥയുടെ ഉദ്ഘാടനം 21ന് വൈകുന്നേരം നാലിന് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ചികിറുപദയില് പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന് നേതൃത്വം നല്‍കും.
തീരദേശ ജാഥ കുഞ്ചത്തൂരില്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാനകമ്മിറ്റി അംഗം എം.വി ബാലകൃഷ്ണന്റെ നേതൃത്വം നല്‍കും. മലയോര ജാഥ 26ന് നര്ക്കിലക്കാടും തീരദേശജാഥ കാലിക്കടവിലും സമാപിക്കുമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."