പൊലിസില്‍ സമഗ്ര മാറ്റം: കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയില്‍ സമഗ്ര മാറ്റം. പൊലിസ് കമ്മിഷണറേറ്റുകള്‍ രൂപീകരിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കമ്മിഷണറേറ്റുകള്‍. ഐ.ജി റാങ്കിലുള്ളവര്‍ കമ്മിഷണര്‍മാരാകും.
ഐ.ജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരം കമ്മിഷണറാകും. വിജയ് സാഖറേയായിരിക്കും കൊച്ചി കമ്മിഷണര്‍. കലക്ടറുടെ മജിസ്റ്റീരിയല്‍ അധികാരങ്ങള്‍ കമ്മിഷണര്‍മാര്‍ക്ക് നല്കി. ക്രമസമാധാന ചുമതല ഒറ്റ ഡി.ജി.പിക്കാണ് നല്‍കിയിരിക്കുന്നത്. ഷെയ്ക്ക് ദര്‍വേസ് സാഹിബിനാണ് ക്രമസമാധാന ചുമതല. മനോജ് എബ്രഹാം പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാകും. ഋഷിരാജ് സിങ് ജയില്‍ മേധാവിയാകും. ഐ.ജി ശ്രീലേഖ വീണ്ടും പൊലിസിലേക്ക് തിരിച്ചെത്തും. ഉത്തരമേഖലയുടെ ചുമതല ഐ.ജി അരുണ്‍കുമാറിനും ദക്ഷിണമേഖലയുടെ ചുമതല ഐ.ജി അശോക് യാദവിനും നല്‍കും. എ.ഡി.ജി.പി ആനന്ദകൃഷ്ണന് എക്സൈസ് കമ്മിഷണറാകും.
മെട്രോ പൊളിറ്റന്‍ സിറ്റികളിലെ മാതൃകയിലായിരിക്കും സംസ്ഥാനത്തെ ഇരു കമ്മിഷണറേറ്റുകളും പ്രവര്‍ത്തിക്കുക. ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. വിജ്ഞാപനം ഇന്ന് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."