പരപ്പനങ്ങാടി-നിലമ്പൂര്‍-നാടുകാണി പാത; എസ്റ്റിമേറ്റില്‍ 70 കോടി രൂപ കുറച്ച് പുനര്‍ സമര്‍പ്പിച്ചു
നിലമ്പൂര്‍: സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം നിര്‍ദിഷ്ട പരപ്പനങ്ങാടി- നിലമ്പൂര്‍-നാടുകാണി പാതയുടെ എസ്റ്റിമേറ്റ് തുകയില്‍ 70 കോടി രൂപ കുറച്ച് എസ്റ്റിമേറ്റ് പുനര്‍ സമര്‍പ്പിച്ചു. പി.ഡബ്ല്യൂ.ഡി അസി. എന്‍ജിനീയറാണ് പുതിയ എസ്റ്റിമേറ്റ് സര്‍ക്കാറിനു സമര്‍പ്പിച്ചത്.
യു.ഡി.എഫിന്റെ കാലത്ത് അനുവദിച്ച 21 പ്രവൃത്തികളില്‍ ഒന്നാണ് ഈ പാത. ഇതിന് 450 കോടി രൂപയാണ് എസ്റ്റിമേറ്റ് നല്‍കിയിരുന്നത്. പരപ്പനങ്ങാടി-നാടുകാണി വരെ 90 കിലോമീറ്റര്‍ റോഡാണ് പ്രവൃത്തിയില്‍ ഉള്‍പ്പെട്ടത്. ഇതിന്റെ പ്രാരംഭ പ്രവൃത്തിയും ആരംഭിച്ചിരുന്നുവെങ്കിലും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലേറി യു.ഡി.എഫ് സര്‍ക്കാറിന്റെ അവസാന കാലത്തെ പദ്ധതികളില്‍ പുന പരിശോധന നടത്തിയപ്പോഴാണ് തുക അധികമാണെന്ന് വിലയിരുത്തി എസ്റ്റിമേറ്റ് തുക കുറച്ച് വീണ്ടും പുനര്‍ എസ്റ്റിമേറ്റ് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."