കപ്പ കൃഷിയില്‍ നൂറുമേനി കൊയ്ത് നാട്ടുകൂട്ടം
കൊണ്ടോട്ടി: ഗ്രാമത്തിന്റെ കാര്‍ഷിക പാരമ്പര്യം വീണ്ടെടുക്കാന്‍ കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി-ആനങ്ങാടി നാട്ടുകൂട്ടത്തിന്റെ കപ്പ കൃഷിക്ക് നൂറുമേനി വിളവ്. കൃഷിക്ക് വിത്തിട്ട് തുടക്കമിട്ട സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹിം,കൊണ്ടോട്ടി നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി, കൗണ്‍സിലര്‍ പുലാശ്ശേരി മുസ്തഫ തുടങ്ങിയവര്‍ വിളവെടുപ്പിനുമെത്തി നാട്ടുകൂട്ടത്തിലെ കുടംബങ്ങള്ക്കുളള വിഹിതം വിതരണം ചെയ്തു.
കൊണ്ടോട്ടി വെണ്ണേങ്കോട് പള്ളിയാളി-ആനങ്ങാടി നാട്ടൂകൂട്ടം യുവ കൂട്ടായ്മയുടെ ജൈവ കാര്‍ഷിക ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കിയിരുന്നത്.പ്രദേശത്തെ നൂറിലേറെ കുടുംബങ്ങള്‍ കൈകോര്‍ത്താണ് വിവിധ പച്ചക്കറി കൃഷി ആരംഭിച്ചത്. പച്ചക്കറികള്‍ നേരത്തെ വിളവെടുത്ത് കുടുംബങ്ങളിലേക്ക് വിതരണം ചെയ്തിരുന്നു.
ഇന്നലെ 130 കുടുംബങ്ങള്‍ക്ക് കപ്പ വിതരണം ചെയ്തു.
വെണ്ണേങ്കോട് പള്ളിയാളിയോട് ചേര്‍ന്നുളള 4 ഏക്കര്‍ വയലിലാണ് പ്രദേശത്തെ നൂറിലേറെ കുടുംബങ്ങള്‍ കൈകോര്‍ത്ത് വിവിധ പച്ചക്കറി കൃഷി ആരംഭിച്ചത്. പ്രദേശത്ത് നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ വിഷയത്തില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള സ്നേഹോപഹാരവും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കൂള്‍ പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഇല്ലിക്കല്‍ സിദ്ധീഖ്, ഐ.സാധാകരന്‍, കുഞ്ഞിമുഹമ്മദ്, പി.പി സലീം, പി.പി ഹമീദ്, ടി.വി മുഹമ്മദ്, യാഷിഖ്, ഇല്ലിക്കല്‍ ഷബീര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."