മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് കുമാരന്റെ കത്ത്
നാദാപുരം: താന്‍ മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് കല്ലാച്ചിയിലെ പാലോള്ളകാട്ടില് കുമാരന്റെ കത്ത്.
ക്യാന്‍സര്‍ രോഗിയായ പാലോള്ള കാട്ടില്‍ കുമാരന് മരിച്ചെന്ന് റിപ്പോര്‍ട്ട് നല്കി സാമൂഹ്യ ക്ഷേമ പെന്ഷന് നിഷേധിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതിയത്. മാസത്തില്‍ കിട്ടുന്ന പെന്ഷന് കൊണ്ട് ജീവിതം തള്ളി നീക്കുന്ന കുമാരന് പൊടുന്നനെയാണ് പെന്ഷന് നിലച്ചത്.
അന്വേഷിച്ചപ്പോള്‍ മരിച്ചു പോയതിനാല്‍ പെന്ഷന് നിര്‍ത്തി എന്നായിരുന്നു മറുപടി .ഇതേ തുടര്‍ന്നാണ് കമ്മ്യൂനിസ്റ്റ് അനുഭാവിയായ കുമാരന് മുഖ്യമന്ത്രിക്ക് നേരിട്ട് കത്തെഴുതാന്‍ തീരുമാനിച്ചത്.
അസുഖം ഉണ്ടെങ്കിലും പൊതുരംഗത്ത് സജീവമായി നില്ക്കുന്ന താന്‍ മരിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിലാണ് കുമാരന് പെന്ഷന് നിഷേധിച്ചതിലും സങ്കടം . മുഖ്യ മന്ത്രി ഇടപെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് പ്രഖ്യാപിച്ച് പെന്ഷന് പുനഃസ്ഥാപിക്കണം എന്നാണ് കുമാരന് കത്തില്‍ ആവശ്യപ്പെട്ടത്.
നേരത്തെ തെങ്ങ് കയറ്റത്തൊഴിലാളിയായ കുമാരന് ദൈനം ദിന ജീവിതം പ്രയാസപ്പെട്ടു തള്ളി നീക്കുമ്പോഴാണ് ഇടിത്തീ പോലെ പെന്ഷന് നിഷേധിക്കപ്പെട്ടത്. മുഖ്യ മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അടിയന്തിര ഇടപെടല്‍ പ്രതീക്ഷിച്ച് കഴിയുകയാണ് കുമാരന്.
കുമാരന് മൂന്ന് മാസത്തെ പെന്ഷന് തുക അടുത്ത ദിവസം നല്കാന് ഇന്‍കാസ് നാദാപുരം തീരുമാനിച്ചതായി ഭാരവാഹികളായ മുഹമ്മദ് അലി വാണിമേലും ,ആരിഫ് പയന്തോങ്ങിലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."