HOME
DETAILS
MAL
കോടതിയുടെ സമയം പാഴാക്കരുത്- കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രിം കോടതി
backup
May 15 2017 | 06:05 AM
ന്യൂഡല്‍ഹി: അറസ്റ്റ് റദ്ദാക്കണമെന്ന ആവശ്യവുമായി വീണ്ടും കോടതിയെ സമീപിച്ച ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രിം കോടതി. കോടതിയുടെ സമയം പാഴാക്കരുതെന്നും രജിസ്ട്രി ഹരജി ഫയലില്‍ സ്വീകരിച്ചാല്‍ കേസിനാവശ്യമായ ബഞ്ച് രൂപീകരിക്കുമെന്നും കോടതി അറിയിച്ചു.
എല്ലാ ദിവസവും കേസ് പരിഗണിച്ചാല്‍ നടപടി എടുക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ മുന്നറിയിപ്പു നല്കി.
കോടതിയലക്ഷ്യക്കുറ്റം ചുമത്തിയാണ് കര്‍ണനെ ആറുമാസം തടവിന് ശിക്ഷിച്ചത്. മെയ് ഒമ്പതിന് ചീഫ് ജസ്റ്റിസ് കഹാര്‍ അടങ്ങുന്ന ഏഴംഗ ബഞ്ചിന്റേതായിരുന്നു വിധി. രാജ്യത്ത് തടവു ശിക്ഷക്കു വിധിക്കപ്പെടുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് കര്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."