സംസ്ഥാനത്തെ വന്‍കിട വസ്ത്രവ്യാപാരശാലകളില്‍ വിജിലന്‍സ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ വന്‍കിട വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ വിജിലന്‍സ് റെയ്ഡ് നടത്തി. വിവിധ പരാതികളെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം എല്ലാ സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് നടത്തിയത്.
അനധികൃത നിര്‍മാണം, ഫയര്‍ സേഫ്റ്റി, ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്ന ലംഘനങ്ങള്‍ എന്നിവയും വിജിലന്‍സ് പരിശോധിച്ചു. കോര്‍പറേഷനുകള്‍ നിയമം ലംഘിച്ചാണ് പല സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ഫയര്‍ഫോഴ്സിന്റെ സേഫ്റ്റി ലൈസന്‍സ് ഇല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. ഓരോ സ്ഥാപനങ്ങളും അതത് തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരിക്കണം.
എന്നാല്‍ പല സ്ഥലങ്ങളിലും പരിശോധന തന്നെ നടന്നിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ഇന്നലെ പരിശോധിച്ച എല്ലാ സ്ഥാപനങ്ങളിലും നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്.
ഇതിലൂടെ ഉദ്യോഗസ്ഥര്‍ വ്യാപകമായ അഴിമതി നടത്തിയിട്ടുണ്ടാകാമെന്നും വിജിലന്‍സ് നിരീക്ഷിച്ചു.
തദ്ദേശം, ആരോഗ്യം,ഫയര്‍ഫോഴ്സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും വസ്ത്ര സ്ഥാപനങ്ങള്‍ക്കെതിരേയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."