നിയമകുരുക്കുകള്‍ നീങ്ങി; രാജേന്ദ്രനും വിനോദും നാലു വര്‍ഷത്തിനു ശേഷം നാടണയുന്നു
ജിദ്ദ: നാലു വര്‍ഷങ്ങള്‍ക്കു ശേഷം സഊദിയില്‍ നിന്നു തിരുവനന്തപുരം സ്വദേശികളായ രാജേന്ദ്രനും വിനോദും വെറുംകൈയോടെ നാടിലേക്കു മടങ്ങി. സ്‌പോണ്‍സര്‍ കൊടുത്ത കള്ളകേസില്‍ കുടുങ്ങി നാട്ടില്‍ പോവാന്‍ കഴിയാതെ നിയമകുരുക്കില്‍പ്പെട്ട് കഴിഞ്ഞ നാലു വര്‍ഷമായി യാതനകള്‍ അനുഭവിച്ചുവരുകയായിരുന്നു ഇവര്‍.
നാലുവര്‍ഷം മുമ്പാണ് റിയാദില്‍നിന്ന് 170 കി മി അകലെ അല്‍ ഗുവയ്യയില്‍നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള തര്‍വയ്യ എന്ന സ്ഥലത്ത് ജോലിക്ക് വന്നത്. എന്നാല്‍ ഏജന്റ് പറഞ്ഞു ഉറപ്പിച്ച ജോലിയായിരുന്നില്ല ഇവര്‍ക്ക് ലഭിച്ചത്.
കിട്ടിയത് സ്‌പോണ്‍സറുടെ ആടിനെയും ഒട്ടകത്തെയും മേയിക്കുന്ന ജോലിയായിരുന്നു. നാലുമാസത്തിനു ശേഷം കഠിനമായ ജോലിയും പീഡനവും സഹിക്കാതയാപ്പോള്‍ ഇവര്‍ അവിടെ നിന്നു ഒളിച്ചോടി.
തന്റെ് ആടിനെ വില്‍ക്കുകയും ആറായിരം റിയാല്‍ മോഷ്ട്ടിക്കുകയും ചെയ്തുവെന്നു പറഞ്ഞ് സ്‌പോണ്‍സര്‍ ഇവരുടെ പേരില്‍ പരാതി കൊടുത്തു.
തുടര്‍ന്നു നാട്ടില്‍ പോകാന്‍ കഴിയാത്ത രീതിയില്‍ യാത്രവിലക്കായി. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തങ്ങളുടെ പേരില്‍ ഗൗരവമായ കേസുകള്‍ ഉള്ളകാര്യം ഇവര്‍ അറിയുന്നത്. ഇതോടെ രാജേന്ദ്രനും വിനോദിനും പൊതുമാപ്പ് അനുകൂല്യവും ലഭിക്കാതെ വന്നു.
പിന്നീട് ഇവരുടെ പേരിലുള്ള കേസ് സ്‌പോണ്‍്‌സറുമായി സംസാരിച്ചു തീര്‍ക്കുന്നതിനായി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ജോര്‍്ജി്‌ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കോ ഓര്‍്ഡിനേറ്റര്‍ സ്റ്റീഫന്‍ കോട്ടയം ഇടപെടുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ പതിനായിരം റിയാല്‍ തന്നാല്‍ കേസ് പിന്‍വലിക്കാമെന്നു സ്‌പോണ്‍സര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റിനുള്ള നടപടിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."