മുരുക്കുംപുഴയിലെ പുതിയ മദ്യവില്‍പ്പനശാലയ്ക്ക് മുന്‍പില്‍ സംഘര്‍ഷം ആറുപേര്‍ക്ക് പരിക്ക്
പോത്തന്‍കോട്: മുരുക്കുംപുഴയിലെ പുതിയ മദ്യശാലയ്ക്കു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം വസന്തകുമാരി, ബി.ജെ.പി ചിറയിന്‍കീഴ് നിയോജക മണ്ഡലം പ്രസിഡന്റെ് സാബു, ശിവസേന ജില്ലാ സമിതി അംഗം സുനില്‍കുമാര്‍, സുമ, പ്രീത, മോനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സാബു, സുനില്‍കുമാര്‍ എന്നിവരെ കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലപുരത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മദ്യവില്‍പ്പനശാല മുരുക്കുംപുഴയിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെ ഒരുമാസക്കാലമായി ജനകീയ സമര മുന്നണിക്കാര്‍ മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ രാപ്പകല്‍ സമരം നടത്തികൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ മദ്യം വാങ്ങാനെത്തിയവര്‍ക്ക് പോലീസ് ഇടപെട്ട് വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.
മദ്യവില്‍പ്പനശാലയ്ക്കു മുന്നിലെ ജനകീയ സമര മുന്നണി പ്രവര്‍ത്തകരെ തള്ളിമാറ്റുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. മുരുക്കുംപുഴയില്‍ മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരാതി അന്വേഷിക്കാന്‍ എത്തിയ പഞ്ചായത്ത് ജീവനക്കാരെ ജനകീയ സമരക്കാര്‍ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിട്ട സംഭവവുമുണ്ടായി.
മുരുക്കുപുഴയിലെ മദ്യ വില്പന ശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ചട്ടവിരുദ്ധമായി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടി ജനകീയ സമരക്കാര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ കെട്ടിടത്തിനുള്ളില്‍ എത്തിയതായിരുന്നു ജീവനക്കാര്‍. ജീവനക്കാരെ തടഞ്ഞു വെച്ച് ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സമരക്കാര്‍ക്ക് എതിരേ മംഗലപുരം പോലീസ് കേസെടുത്തിരുന്നു.
ഒരു സ്വകാര്യ ചാനല്‍ മുരുക്കുംപുഴയില്‍ നടത്തിയ പരിപാടിയില്‍ സര്‍ക്കാരിനെതിരെയും മംഗലപുരം ഗ്രാമപഞ്ചായത്തിനെതിരെയും അപകീര്‍ത്തികരമായി സംസാരിച്ചു എന്നാരോപിച്ച് മംഗലപുരം പഞ്ചായത്ത് പ്രസിഡന്റെ് മംഗലപുരം ഷാഫി രണ്ടു അങ്കണവാടി ജീവനക്കാരെ സസ്‌പെന്റെ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 5ന് കോഴിമട പഞ്ചായത്തംഗം ജൂലിയറ്റ് പോളും സമരമുന്നണി പ്രവര്‍ത്തക തങ്കവും നിരാഹാര സമരം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."