HOME
DETAILS
MAL
പയ്യോളിയിലെ ബീവറേജ് ഷോപ്പ് അടയ്ക്കില്ല: മന്ത്രി ടി.പി രാമകൃഷ്ണന്
backup
July 25 2016 | 23:07 PM
പയ്യോളി: ടൗണില്‍ ഐ.പി.സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്ലറ്റ് പൂട്ടില്ലെന്നും പകരം സംവിധാനം ഒരുക്കിയാല്‍ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറിയതിനാല്‍ ഇവിടെ നിന്നും ബീവറേജ് ഷോപ്പ് മാറ്റണമെന്ന് റസിഡന്റ്സ് അസോസിയേഷനുകളും നിരവധികളും സംഘടനകളും ആവശ്യപ്പെട്ടതിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ക്ഷീരോല്പാദക ഓഫിസ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."