HOME
DETAILS
MAL
സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് നേതാവിന് മര്‍ദനം
backup
July 25 2016 | 23:07 PM
പേരാമ്പ്ര: എരവട്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന മിന്റ് സോഡ കമ്പനിക്കെതിരേയുള്ള പരാതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പേരാമ്പ്ര പഞ്ചായത്ത് ഓഫിസില്‍ വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന് നമ്പ്യാരുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കൈയാങ്കളി. ഇന്നലെ കാലത്ത് പതിനൊന്ന് മണിക്കാണ് സംഭവം.
സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി അംഗങ്ങളും ചര്‍ച്ചക്കിടെ സോഡാ കമ്പനി ഉടമയ്ക്കനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് മുന്‍ മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി കെ.വി ശങ്കരനെ ക്രൂരമായി മര്‍ദിച്ചു. ശങ്കരന് മര്‍ദനത്തില്‍ പരുക്കേറ്റു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് വി. ആലി, ലീസ് മാത്യു, പഞ്ചായത്തംഗം അബ്ദുറഹ്മാന് പുത്തന്‍പുരയില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മര്‍ദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."