ലഹരിക്കെതിരേ ബോധവത്കരണവുമായി എ.ഐ.വൈ.എഫ്
മുവാറ്റുപുഴ: ലഹരിക്കെതിരേ ബോധവത്കരണം നടത്താന്‍ എ.ഐ.വൈ.എഫ് മുവാറ്റുപുഴ മണ്ഡലം സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.
മയക്ക് മരുന്ന് മാഫിയക്കെതിരേയും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ശക്തമായ നടപടി ആവശ്യമാണന്നും ഇതോടൊപ്പംതന്നെ ബോധവത്കരണവും അനിവാര്യമാണന്ന് പ്രമേയം ചൂണ്ടികാണിക്കുന്നു.
മുവാറ്റുപുഴ ജനറലാശുപത്രിയില്‍ ലീവെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പകര്‍ച്ചപ്പനിയും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഉറവക്കുഴി, കുര്യന്മല, കിഴക്കേക്കര പ്രാധമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ഇ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി രാകേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍ അരുണ്‍, മുന്‍ എം.എല്‍.എ ബാബുപോള്‍, ടി.എംഹാരിസ്, മനോജ് കൃഷ്ണന്, പി.കെ ബാബുരാജ്, കെ.എ സനീര്‍, ജോളി പൊട്ടയ്ക്കല്‍, വില്‍സണ്‍ ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."