ഇംഗ്ലണ്ട് വേഴ്സസ് ബംഗ്ലാദേശ്
കാര്‍ഡിഫ്: ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച ബംഗ്ലാദേശ് ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നു. മൂന്നാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് ഇന്ന് ജയം അനിവാര്യമാണ്. കാരണം രണ്ടാം മത്സരത്തില്‍ പാകിസ്താനോടേറ്റ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കണമെങ്കില്‍ ഇന്ന് ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ബംഗ്ലാദേശ് ഓരോ മത്സരത്തിലും എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് മുന്നേറുന്നത്. ഒരേ ഫോമും ആത്മവിശ്വാസവുമുള്ള ടീമുകളായതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം കടുത്തതാകും. രണ്ടാം മത്സരത്തിലെ തോല്‍വി ഇംഗ്ലണ്ടിന്റെ സമ്മര്‍ദം കൂട്ടിയിട്ടുണ്ട്. മധ്യനിരയില്‍ മാത്രമാണ് ബംഗ്ലാദേശിന് അല്പം ക്ഷീണം. ഇത് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് അവര്‍.
എന്നാല്‍ വലിയ സ്കോര്‍ പിന്തുടരുമ്പോഴുള്ള അനാവശ്യ സമ്മര്‍ദമാണ് ഇംഗ്ലണ്ട@ിനെ പ്രതിരോധത്തിലാക്കുന്നത്. ഇതിനെ മറികടക്കാനാണ് ഇംഗ്ല@ണ്ട് കളത്തിലിറങ്ങുന്നത്.
ലോകകപ്പില്‍ ബംഗ്ലാദേശ് ഇതുവരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി എല്ലാ ടീമുകളെയും ഞെട്ടിക്കാന്‍ കടുവകള്‍ക്ക് സാധിച്ചിരുന്നു. രണ്ട@ാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ വിറപ്പിച്ചായിരുന്നു ബംഗ്ലാദേശ് കീഴടങ്ങിയത്. ഇതിലെ ആത്മവിശ്വാസം കരുത്താക്കിയാണ് ബംഗ്ലാ കടുവകള്‍ നാട്ടുകാരായ ഇംഗ്ലണ്ടിനെ നേരിടുക. ജേസന്‍ റോയ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്, മോര്ഗന് എന്നിവരുടെ സാന്നിധ്യം പകരുന്ന കരുത്താണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. ജോണി ബൈര്‍സ്റ്റോ കൂടി താളം ക@െണ്ടത്തിയാല്‍ ഇംഗ്ലണ്ടിന് കിരീടത്തിലേക്ക് കൂടുതല്‍ ദൂരം നടക്കേണ്ടി വരില്ല. ജൊഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും കൃത്യതയോടെ പന്തെറിയുകയും ചെയ്താല്‍ ഇംഗ്ലണ്ട് നിരക്ക് ആരെയും പേടിക്കേണ്ടി വരില്ല.
ബംഗ്ലാദേശ് നിരയില്‍ ഷാക്കിബ് അല്‍ ഹസനാണ് ശ്രദ്ധിക്കേ@ണ്ട താരം. തുടര്‍ച്ചയായ ര@ണ്ട് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ടീമിന്റെ നെടുംതൂണായി മുന്നില്‍ നില്‍ക്കുന്നത് ഷാക്കിബാണ്. ലോകകപ്പിലെ കണക്കില്‍ ഇംഗ്ലണ്ടാണ് പിറകില്‍. മൂന്ന് മത്സരത്തില്‍ ഇരുവരും മുഖാമുഖം കണ്ടപ്പോള്‍ രണ്ടെണ്ണത്തിലും ബംഗ്ലാദേശായിരുന്നു വെന്നിക്കൊടി പാറിച്ചത്. ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും ജയിച്ചു. ആര് ജയിക്കണമെങ്കിലും കഠിനാധ്വാനം ചെയ്യേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."