ഭരണകൂട ഭീകരതയെ എതിര്‍ക്കുവാനുള്ള കരുത്ത് യൂത്ത് കോണ്‍ഗ്രസിനുണ്ട്: ബെന്നി ബഹനാന്
കാക്കനാട്: കേന്ദ്രത്തിലേയും കേരളത്തിലേയും ഭരണകൂട ഭീകരത വളരുന്നതിനെ ശക്തിയായി എതിര്‍ക്കുവാനുള്ള കരുത്ത് യൂത്ത് കോണ്‍ഗ്രസിനുണ്ടെന്നു മുന്‍ എം.എല്‍.എ ബെന്നി ബഹനാന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ജാഥക്ക് തൃക്കാക്കരയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസിന്റേയും, സംഘ് പരിവാറിന്റെയും അജണ്ടയാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നതെങ്കില്‍ അതിനെ പരോക്ഷമായി അനുകൂലിക്കുകയും, ക്രിമിനലുകളെ സംരക്ഷിക്കുകയുമാണ് പിണറായി വിജയന് കേരളത്തില്‍ നടത്തുന്നതെന്നും ബെന്നി ബഹനാന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് ഉള്ളംമ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, ഭാരവാഹികളായ പി.ഐ.മുഹമ്മദാലി, സേവ്യര്‍ താ യങ്കേരി, പി.കെ.അബ്ദുള്‍ റഹ്മാന്, പി.ഡി.മാര്ട്ടിന് ,അബ്ദുള്‍ ലത്തീഫ് ,, എന്‍.ഗോപാലന്, ലാലി ജോഫി ന്, വാഹിദ ശരീഫ് ,ജോഷി പള്ളന്‍, രതീഷ്, ഷാജിവാഴക്കാല, ജെ ബി മേത്തര്‍, കെ.എം.ഉമ്മര്‍, എം.ഒ.വര്‍ഗീസ്, ഉണ്ണി കാക്കനാട് ,കെ.ബി, ശരീഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."