HOME
DETAILS

ദേശീയപാത സ്ഥലമെടുപ്പ്; കര്‍മസമിതിയുമായി ചര്‍ച്ച നടത്തണം

  
backup
July 25, 2016 | 11:53 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%ae%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95-2

വടകര: ദേശീയപാത സ്ഥലമെടുപ്പുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ദേശീയപാത കര്‍മസമിതിയുമായി ജില്ലാ ഭരണകൂടം ചര്‍ച്ചക്കു തയാറാകണമെന്ന് സമരസഹായസമിതി കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടുവര്‍ഷമായി ജനകീയ സമരങ്ങള്‍ നടത്തുന്ന സംഘടനയെ ഒഴിവാക്കുന്ന നടപടി ജനാധിപത്യവ്യവസ്ഥക്ക് ഭൂഷണമല്ല. സമരം ചെയ്യുന്നവരോട് ചര്‍ച്ച ഇല്ലെന്ന നിലപാട് മാറ്റണമെന്ന് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. 2016ലെ ഭൂമി വിലയുടെ അടിസ്ഥാനത്തില്‍ മറ്റു ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 2007ലെ വില നല്‍കുന്നത് ചതിയാണ്.
മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാതെ വികസനത്തിനു ശ്രമിച്ചാല്‍ മറ്റൊരു സിംഗൂരായി മാറുമെന്ന് സി.പി.ഐ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. മുപ്പത് മീറ്ററില്‍ നാലുവരി പാത പണിയണമെന്ന് ജനതാദള്‍(യു), ആര്‍.എം.പി, ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. പുനരധിവാസം ഉറപ്പാക്കി മാത്രമെ വികസനം നടത്താവു എന്ന സി.പി.എം പ്രതിനിധികളും ആവശ്യപ്പെട്ടു. കണ്‍വന്‍ഷനില്‍ കര്‍മസമിതി താലൂക്ക് കണ്‍വീനര്‍ പി.കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി.കെ ദിവാകരന്‍(സി.പി.എം), ആര്‍ സത്യന്‍(സി.പി.ഐ), അഡ്വ. എം രാജേഷ്(ബി.ജെ.പി), മനയത്ത് ചന്ദ്രന്‍(ജെ.ഡി.യു), കെ. അന്‍വര്‍ ഹാജി(ലീഗ്), ടി.കെ സിബി(ആര്‍.എം.പി), സി.കെ കരീം(നാഷനല്‍ സെക്യുലര്‍ കോണ്‍ഗ്രസ്), വള്ളില്‍ ശ്രീജിത്ത്(കോണ്‍ഗ്രസ് എസ്), എ.ടി ശ്രീധരന്‍(എച്ച്.എം.എസ്), പ്രദീപ് ചോമ്പാല, എ.ടി മഹേഷ്(കര്‍മസമിതി), ടി.കെ മാധവന്‍(വെല്‍ഫെയര്‍പാര്‍ട്ടി), എം. അബ്ദുല്‍ സലാം(വ്യാപാരി വ്യവസായി ഏകോപനസമിതി), കെ. കുഞ്ഞിരാമന്‍, സി.വി ബാലഗോപാല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

Kerala
  •  a day ago
No Image

കോടതിയലക്ഷ്യം ഭയന്ന് സർക്കാർ നടപടി; എം.ആർ അജിത് കുമാറിനെ എക്സൈസ് ചുമതലയിൽ നിന്ന് മാറ്റി;സിഎടി ഉത്തരവ് നടപ്പിലാക്കി സർക്കാർ

Kerala
  •  a day ago
No Image

നാട്ടിലെത്താൻ ചാർട്ടേഡ് വിമാനവുമായി പ്രവാസി സംഘടനകൾ; ആശ്വാസവാർത്തക്ക് മികച്ച പ്രതികരണം

Saudi-arabia
  •  a day ago
No Image

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

International
  •  a day ago
No Image

ബഹ്‌റൈനിന് ഐക്യദാർഢ്യം; ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

International
  •  a day ago
No Image

വിദ്യാർഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; പരിശോധന നടത്തിയാൽ വിവരം പുറത്തുവരും; ആരോപണങ്ങളുമായി വി.സി ഡോ മോഹനൻ കുന്നുമ്മൽ

Kerala
  •  a day ago
No Image

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന; കൃഷി വിപണികള്‍ സന്ദര്‍ശിച്ച് മുനിസിപ്പാലിറ്റി മന്ത്രി

qatar
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യൂണിറ്റ് ചീഫിനെതിരെ കേസ്

Kerala
  •  a day ago
No Image

റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരു ചേര്‍ത്തു; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി, റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്

Kerala
  •  a day ago
No Image

വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം

Kerala
  •  a day ago