ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികളെ മാറ്റുവാനുള്ള നീക്കം തടഞ്ഞു
ചാരുംമൂട്: കരിമുളയ്ക്കല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികളെ മാറ്റുവാനുള്ള നീക്കം നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞു.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ ഇന്നലെ രാവിലെ 9 മണിക്കായിരുന്നു സംഭവം.
ഇവിടെ നിന്നും പെണ്‍കുട്ടികളെ മാറ്റി മായിത്തറയിലേക്ക് മാറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീക്കമാണ് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്.12 വയസ്സു വരെയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജെ.ജെ.ആക്ട് പ്രകാരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഭവനങ്ങള്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് 5 വയസു മുതല്‍ 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ ക്കായി ചില്‍ഡ്രന്‍സ് ഹോം മാറ്റി കൊണ്ട് പെണ്‍കുട്ടികളെചേര്‍ത്തല മായിത്തറയിലേക്ക് മാറ്റുവാനും നേരത്തേ തീരുമാനമായിരുന്നു.എന്നാല്‍ 12 വയസ്സെന്നതിനു പകരം 15 എന്ന് തെറ്റായി രേഖപ്പെടുത്തയതിനാല്‍ ഇതു സംബന്ധിച്ച് വ്യക്തത ഉണ്ടായ ശേഷമേ കുട്ടികളെ മാറ്റാമെന്നും നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ബ്ലോക്ക് പഞ്ചായത്തിറെയും, മാനേജ്‌മെന്റ് കമ്മിറ്റിയുടെയും അനുവാദമില്ലാതെ പെണ്‍കുട്ടികളെ മാറ്റാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെ ആഫീസില്‍ നിന്ന് വ്യക്തമായ ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും, കുട്ടികളെ നിയമപരമായി കൈമാറുമെന്നും പ്രസിഡന്റ് രജനി ജയദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."