HOME
DETAILS

മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം: വകുപ്പ് തല അന്വേഷണം ആരംഭിച്ചു

  
backup
July 25, 2016 | 11:53 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af


കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ നടന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണത്തെക്കുറിച്ച് വകുപ്പ് തല ഉന്നതതല അന്വേഷണം ഇന്നലെ ആരംഭിച്ചു. ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍  ഡോ. ശ്രീകുമാരിയമ്മ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്ന സമയത്ത് ഷംനയുടെ ഒപ്പമുണ്ടായിരുന്ന ആറ് സഹപാഠികളോടാണ് സംഘം സംസാരിച്ചത്. ആകെ എട്ടു പേരാണ് ഷംനയുമായി ബന്ധപ്പെട്ട തെളിവിന് വിളിച്ചിരുന്നതെങ്കിലും രണ്ട് വിദ്യാര്‍ഥികള്‍ ഇന്ന് ഉണ്ടായിരുന്നില്ല. ഇവരില്‍ നിന്ന് പിന്നീട് തെളിവെടുക്കും.
ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയെ കൂടാതെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരായ എം.കെ സുരേഷ, ഡോ. കെ അനിത ടി.ബി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതലസമിതി.
 12 .30 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാര്‍ഥികളുമായി  സംഘം സംസാരിച്ചു. പ്രിന്‍സിപ്പലിന്റെ കാബിനിലാണ് കൂടിക്കാഴ്ച്ച നടന്നത്. 2.30 മുതല്‍ നഴ്‌സുമാരുമായും തുടര്‍ന്ന് ചികിത്സിച്ച ഡോക്ടറുമായും സംസാരിച്ചു. കഴിഞ്ഞ പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയായ ഷംന പനി ചികിത്സയ്ക്കിടെ മരണമടഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  5 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  24 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  26 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago