കലിയത്ത് മന പരമേശ്വരന്‍ നമ്പൂതിരി ഇനി ഗുരുവായൂര്‍ മേല്‍ശാന്തി
വേദഭൂമിയായ തൃത്താലയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തു മന സ്ഥിതി ചെയ്യുന്നത്. ശുകപുരം നമ്പൂതിരിഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും,പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1965 ല്‍ ജനനം
ആനക്കര : ഭഗവത സപ്താഹയജ്ഞാചാര്യന് ഒടുവില്‍ ഗുരുവായുരപ്പന്റെ കടാക്ഷം. മതി തീരുവരും ഭാഗവതം മുഴുവന്‍ മനപാഠമാക്കി അത് ഭക്തരുടെ മനസില്‍ ഭാക്തിയായി പെയ്തിറക്കുമ്പോഴും മനസില്‍ ഒരു ചിന്തമാത്രമെ ഉണ്ടായിരുന്നൊളളു എന്നെങ്കിലും ഗുരുവായുരപ്പനെ മതി തൂരുവോളം കാണമെന്ന്്് എന്നാല്‍ ഇപ്പോള്‍ കാണാന്‍മാത്രമല്ല ഇപ്പോള്‍ ഭഗവാനെ പൂജ ചെയ്യാനുളള ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ്.
തന്റെ 18 വര്‍ഷത്തെ കാത്തിരിപ്പ് ഫലപ്രാപ്തിയിലെത്തിയപ്പോള്‍ കലിയത്തു മന പരമേശ്വരന്‍ നമ്പൂതിരി മനസ്സില്‍ ഇങ്ങനെ പ്രാര്‍ഥിച്ചിട്ടുണ്ടാവണം. ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെടുക എന്നത് ഒട്ടും യാദൃശ്ചികമായിരുന്നില്ല.18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന്റെ സ്വാഭാവിക പരിണാമം മാത്രമായിരുന്നു അത്.വേദഭൂമിയായ തൃത്താലയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ വടക്കേ വാവനൂരിലാണ് കലിയത്തു മന സ്ഥിതി ചെയ്യുന്നത്. ശുകപുരം നമ്പൂതിരിഗ്രാമത്തിന്റെ ഭാഗമായ ഇവിടെ കലിയാത്തു ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെയും,പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1965 ല്‍ ജനനം.
നാഗലശ്ശേരി സ്‌കൂളിലും,വട്ടേനാട് ഹൈസ്‌കൂളിലും, പട്ടാമ്പി നീലകണ്ഠ സംസ്‌കൃത കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, തീയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി എന്നിവരില്‍ നിന്നും ഗുരുകുല സമ്പ്രദായത്തില്‍ പൂജാദി കര്‍മങ്ങള്‍ അഭ്യസിച്ചു. തറവാട്ടു ക്ഷേത്രമായ കലിയത്ത് അസുര മഹാകാള ക്ഷേത്രത്തില്‍ പൂജ ചെയ്തു വരുന്നതിനിടെ ബന്ധുവും, തൃശൂരിലെ നടുവില്‍ മഠത്തിലെ മൂപ്പില്‍ സ്വാമിയാരുമായിരുന്ന പരമേശ്വര ഭാരതികളുടെ കൂടെ കുറച്ചു കാലം താമസിക്കുകയുണ്ടായി. അവിടെ വെച്ചാണ് പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്.ഇദ്ദേഹത്തില്‍ നിന്നുമാണ് ഭാഗവതം അഭ്യസിക്കുന്നത്.
കാല്‍ നൂറ്റാണ്ടു കാലമായി സപ്താഹ രംഗത്ത് നിറസാന്നിധ്യമാണ് ഇദ്ദേഹം. കേരളത്തിനകത്തും, പുറത്തുമായി ആയിരത്തില്‍പ്പരം വേദികളില്‍ സപ്താഹം നടത്തി കഴിഞ്ഞു. അടുത്ത വര്‍ഷത്തിലും ഇനിയും ഏറെ നടത്താനുമുണ്ട്്. ഒക്ടോബര്‍ ഒന്നിനാണ് സ്ഥാനമേല്‍ക്കുന്നത്.അതിനുമുന്‍പായി 12 ദിവസത്തെ ഭജനവുമുണ്ട്. അടുത്ത മാര്‍ച്ച് 31 വരെയാണ് കാലാവധി.പുത്തന്‍ചിറ ചെറുമുക്കില്ലത്ത് സിന്ധുവാണ് ഭാര്യ.ശ്രീപാര്‍വ്വതി,ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."