ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 60-ാം വാര്‍ഷികവും കുടുംബ സംഗമവും
ചാവക്കാട്: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ 60-ാം വാര്‍ഷികവും കുടുംബ സംഗമവും വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ കെ.കെ സേതുമാധവന്‍, വൈസ് പ്രസിഡന്റ് കെ.കെ നടരാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം മുന്‍കാല പ്രസിഡന്റുമാരെ ആദരിക്കല്‍ എന്നിവ പ്രത്യേകമായി നടക്കും. വ്യാഴാഴ്ച്ച രാവിലെ മുതുവട്ടുര്‍ രാജ ഹാളില്‍ പ്രസിഡന്റ് പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്നു നടക്കുന്ന പ്രതിനിധി യോഗം ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട്, വാര്‍ഷിക വരവു ചെലവു കണക്ക് എന്നിവ അവതരിപ്പിക്കും. പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയും തിരഞ്ഞെടുക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം തൃശൂര്‍ റൂറല്‍ എസ്.പി.എന്‍ വിജയകുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. സിനി ആര്‍ടിസ്റ്റ് മാളവിക നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അവാര്‍ഡ് ദാനവും, കേരള വ്യാപാരി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ആദരിക്കലും നിര്‍വഹിക്കും.
വ്യാപാരികള്‍, കട തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരുടെ മക്കളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി ഇരട്ടതത്ത, മാളിയേക്കല്‍ ഉമ്മര്‍ ഹാജി, സി.ഡി ചാക്കു, ബി.സി ജോര്‍ജ്, വി.എം സെബാസ്റ്റിയന്‍, മുഹമ്മദ് ബദറുദ്ദീന്‍, സി.ടി തമ്പി എന്നിവരെയും ചടങ്ങില്‍ ആദരിക്കും. വാര്‍ഷികം പ്രമാണിച്ച് നിരവധി സാമൂഹിക ജീവകാരുണ്യ പദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചാവക്കാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിത വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരകളി, സിനിമ നടന്‍ ടിനി ടോമും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയുമുണ്ടാകും.
1956 ല്‍ ആരംഭിച്ച അസോസിയേഷന്‍ ഇത്രയും വര്‍ഷത്തില്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി പി.എം അബ്ദുള്‍ ജാഫര്‍, പി.എസ് അക്ബര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. വാര്‍ഷിക ദിവസമായ 18 ന് ചാവക്കാട് കച്ചവടസ്ഥാപനങ്ങള്‍ മുടക്കമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."