മനോഹര്‍ പരീക്കറിന്റെ രോഗം മാറിയില്ല, ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക്; ഗോവ മുഖ്യമന്ത്രിയെ മാറ്റുമെന്ന് സൂചന
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക്. ഇതേത്തുടര്‍ന്ന് ഗോവ മുഖ്യമന്ത്രിയെ മാറ്റാന്‍ ആലോചിക്കുകയാണ് ബി.ജെ.പി. ഇതിനായി ചുമതലപ്പെട്ട നേതാക്കള്‍ ഗോവയിലെത്തി.
കഴിഞ്ഞയാഴ്ചയാണ് മനോഹര്‍ പരീക്കര്‍ പരിശോധന കഴിഞ്ഞ് യു.എസില്‍ നിന്നു മടങ്ങിയത്. പിന്നീട് നോര്‍ത്ത് ഗോവയിലെ കാന്ഡോലിമില് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രത്യേക വിമാനത്തിലാണ് ഇപ്പോള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്.
62 കാരനായ മുഖ്യമന്ത്രിയുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി പരീക്കര്‍ ചര്‍ച്ച നടത്തും. ദീര്‍ഘകാലമായി അസുഖം തുടരുന്നതിനാല്‍ ഭരണനിര്‍വ്വഹണത്തിന് തടസ്സമാവുന്ന സ്ഥിതിയിലാണ്.
ഗോവയിലെ ആശുപത്രിയില്‍ വച്ച് വെള്ളിയാഴ്ച പരീക്കര്‍ തന്റെ മന്ത്രിസഭാംഗങ്ങളെ കണ്ടിരുന്നു. സ്ഥാനംമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."