HOME
DETAILS

ചൈനയുടെ സിനോവക് കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം സഊദിയിൽ പൂർത്തിയായി, വിതരണം അന്തിമ അനുമതിക്ക് ശേഷം

  
backup
October 31, 2020 | 7:01 AM

virus-vaccine-waiting-on-saudi-green-light-2020

     റിയാദ്: ചൈനയുടെ സിനോവക് കൊവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം സഊദിയിൽ പൂർത്തിയായി. എന്നാൽ, കാര്യമായ പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വാക്സിൻ വിതരണത്തിന് സഊദി ഫുഡ്‌ ആൻഡ് ഡ്രക്സ് അതോറിറ്റി അനുമതി നൽകിയിട്ടില്ല. അതോറിറ്റി അനുമതി ലഭിക്കുന്നതോടെ വാക്സിൻ രാജ്യത്ത് വിതരണത്തിനെത്തും. ചൈനയിലെ വാക്സിൻ നിർമ്മാതാക്കളായ സിനോവക് ബയോടെക്കുമായി സഊദിയിലെ കിങ് അബ്ദുള്ള ഇന്റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്റർ വാക്സിൻ കൈമാറ്റത്തിനായി കരാർ ഒപ്പ് വെച്ചിട്ടുണ്ട്.

      ആരോഗ്യ മേഖലയിലെ ഏഴായിരം പേർക്ക് വിതരണം ചെയ്യാനായാണ് കരാർ. കിങ് അബ്ദുള്ള സെന്റർ ഫോർ നാഷണൽ ഗാർഡിൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്. വാക്സിൻ പരീക്ഷണത്തിൽ ഇത് വരെ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിൻ എടുത്തവർക്ക് ചെറിയ തോതിലുള്ള പനി, തലവേദന എന്നിവ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഏതെങ്കിലും വൈറസിനെതിരെ വാക്സിനേഷൻ നൽകുമ്പോൾ അത് സാധാരണമാണെന്ന് റിയാദ് റീജിയണൽ ലബോറട്ടറി ബയോമോളികുൾസ് ആന്റ് സൈറ്റോജെനെറ്റിക്സ് വിഭാഗം മേധാവി ആരിഫ് അൽ അംരി അഭിപ്രായപ്പെട്ടു.

      ലോകാരോഗ്യ സംഘടനയുമായുള്ള  അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി വിവിധ വാക്സിനുകൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി തിരഞ്ഞെടുക്കപ്പെട്ട 10 ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് ജിദ്ദയിലെ കിങ് അബ്ദുള്ള ഇന്റർനാഷണൽ മെഡിക്കൽ റിസർച്ച് സെന്റർ വാക്സിൻ യൂണിറ്റ്.

     നിലവിൽ സഊദിയിൽ 346,880 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 333,409 പേർ രോഗമുക്തരാകുകയും 5,383 രോഗികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ 8,088 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 766 രോഗികൾ അതീവ  ഗുരുതരാവസ്ഥയിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും

International
  •  10 minutes ago
No Image

യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ​ഗ്രൂപ്പ്

uae
  •  12 minutes ago
No Image

'പതിനായിരം കോടി തന്നാലും നാഗ്പൂർ പദ്ധതി ഇവിടെ നടക്കില്ല'; പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്ന് ആവർത്തിച്ച് തമിഴ്നാട്

National
  •  24 minutes ago
No Image

GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?

Football
  •  an hour ago
No Image

ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago
No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  an hour ago
No Image

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

Kerala
  •  2 hours ago
No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  2 hours ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  2 hours ago
No Image

ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്

National
  •  2 hours ago