HOME
DETAILS

റമദാന്റെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; വെടിവെപ്പ്, ഒപ്പം വ്യാപക അറസ്റ്റും 

  
Web Desk
February 20, 2026 | 7:03 AM

raids intensify during ramadan arrests reported in West Bank

വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍. ജെനിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി ഫലസ്തീന്‍ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച നടത്തിയ സൈനിക നടപടിയില്‍ 37 ഫലസ്തീനികളെ പിടിച്ചു കൊണ്ടുപോയതായാണ് അനഡോലു റിപ്പോര്‍ട്ട്. 

തെക്കന്‍ നഗരമായ ഹെബ്രോണില്‍, ഇസ്‌റാഈല്‍ സൈന്യം ബൈത്ത് ഉല പട്ടണത്തില്‍ അതിക്രമിച്ചു കയറി വീടുകളും വ്യാപാര സ്ഥാപനങ്ങളും പരിശോധിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്റെ അടക്കം ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റെയ്ഡിനിടെ, സൈനികര്‍ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

അതിനിടെ, വെസ്റ്റ് ബാങ്കിലെ ഇസ്‌റാഈലി കുടിയേറ്റക്കാരും ആക്രമണം അഴിച്ചു വിടുന്നുണ്ട്.  ഫലസ്തീന്‍-അമേരിക്കക്കാരനായ 19കാരനെ വെടിവച്ചു കൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ദൃക്സാക്ഷിയും വ്യാഴാഴ്ച പറഞ്ഞു. ഒരു കൂട്ടം കുടിയേറ്റക്കാര്‍ ഗ്രാമത്തിലെത്തി കര്‍ഷകനെ ആക്രമിച്ചു. താമസക്കാര്‍ ഇടപെട്ടതോടെ സംഘര്‍ഷമുണ്ടായി. പിന്നീട് ഇസ്‌റാഈല്‍ സൈന്യം എത്തി. അക്രമത്തിനിടെ സായുധരായ കുടിയേറ്റക്കാര്‍ നസ്‌റല്ല എന്ന യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.

ഹെബ്രോണിലെ ജബല്‍ ജെയില്‍സ് പ്രദേശത്ത്, സൈന്യം ഒരു പ്രത്യേക ഓപ്പറേഷന്‍ നടത്തി, 20 പലസ്തീനികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനായി മാറ്റിയതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിക്കുന്നു. തടവുകാരെ കണ്ണുകെട്ടിയും കൈകള്‍ ബന്ധിച്ചും കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

അതിനിടെ വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ അധിനിവേശം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തെ  ഇന്ത്യയടക്കം നൂറോളം രാജ്യങ്ങള്‍ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പുതിയ നീക്കത്തിനെതിരെ യു.എന്നില്‍ കൊണ്ടുവന്ന സംയുക്ത പ്രസ്താവന 85 രാജ്യങ്ങളാണ് ആദ്യം അനുകൂലിച്ചിരുന്നത്. ഈ പട്ടികയില്‍ ഇന്ത്യയുണ്ടായിരുന്നില്ല. പിന്നീടാണ് ഇന്ത്യയുള്‍പെടെ ബാക്കി രാജ്യങ്ങളും കൂടി പ്രസ്താവന അംഗീകരിച്ചത്. 

israeli forces intensify raids across the west bank during the early days of ramadan, with arrests reported in jenin and hebron.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago