HOME
DETAILS
MAL
ബ്രസീല്‍ തെരഞ്ഞെടുപ്പ്: സര്‍വേയില്‍ തീവ്ര വലതുപക്ഷത്തിനു മുന്നേറ്റം
backup
September 15 2018 | 20:09 PM
ബ്രസീലിയ: ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. പ്രചാരണ പരിപാടിക്കിടെ ആക്രമണത്തിനിരയായി ഐ.സി.യുവില്‍ കഴിയുന്ന ജൈര്‍ ബോല്സനാറോ ഒന്നാംഘട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വേ ഫലം വ്യക്തമാക്കുന്നു. അതേസമയം, ഇടതുപക്ഷ കക്ഷിയായ വര്‍ക്കേഴ്സ് പാര്‍ട്ടി(പി.ടി)യും മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
ദേശീയ മാധ്യമമായ ഫോല ഡി എസ്.പോളോ പത്രം നടത്തിയ സര്‍വേയാണു തീവ്ര വലതുപക്ഷത്തിനു മേല്‍ക്കോയ്മ പ്രവചിക്കുന്നത്. സര്‍വേയില്‍ 26 പേരാണ് ബോല്സനാറോയെ പിന്താങ്ങിയത്. ഒക്ടോബര്‍ ഏഴിനാണു തെരഞ്ഞെടുപ്പ്. ജയിലിലുള്ള മുന്‍ പ്രസിഡന്റ് ലൂല ഡ സില്‍വയുടെ പിന്‍ഗാമിയായി മുന്‍ സാവോ പോളോ മേയര്‍ ഫെര്‍നാണ്ടോ ഹദ്ദാദ് ആണ് പി.ടി അക്കൗണ്ടില്‍ മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."