HOME
DETAILS

സാമൂഹ്യ പ്രവർത്തകരുടെ പരിശ്രമത്തിനൊടുവിൽ സുശീലയും രാജ്‌നാരായണും സഊദിയിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

  
backup
October 31 2020 | 16:10 PM

navayugam-help-for-indians-3110
     ദമാം: നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനൊടുവിൽ, ദുരിതപ്രവാസത്തിൽ കഴിഞ്ഞിരുന്ന ബീഹാർ സ്വദേശിയായ രാജ് നാരായൺ പാണ്ഡേയും, മലയാളിയായ സുശീലയും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. പത്തനംതിട്ട സ്വദേശിനി സുശീല ജുബൈലിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത് മൂന്നര വർഷങ്ങൾക്ക് മുൻപാണ്.
       മൂന്നു വർഷം കഴിഞ്ഞിട്ടും നാട്ടിൽ പോകണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ സ്പോൺസർ വിസമ്മതിക്കുകയായിരുന്നു. വീണ്ടും എട്ടു മാസം കൂടി കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം മതിൽ ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാൽ കുഴ തെറ്റി. ഇതിനിടെ അതു വഴി വന്ന സൗദി പോലീസ് കാണുകയും, അവരെ അവിടുന്ന് ജുബൈൽ പോലീസ് സ്റ്റേഷനിൽ എത്തിയ്ക്കുകയുമായിരുന്നു. ജുബൈൽ സാമൂഹിക പ്രവർത്തകൻ ഷറഫ്  പോലീസ് സ്റ്റേഷൻ മായി ബന്ധപ്പെട്ട് അവരെ ദമാം വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ഷറഫിന്റെ  അഭ്യർത്ഥന പ്രകാരം നവയുഗം കേസ് ഏറ്റെടുക്കുകയുമായിരുന്നു.
    ഒടുവിൽ മഞ്ജു മണിക്കുട്ടൻ സുശീലയെ ജാമ്യത്തിൽ ഇറക്കി വീട്ടിൽ കൊണ്ട് പോയി ശുശ്രൂഷിച്ചു. എംബസ്സിയുടെ സഹായത്തോടെ ഔട്ട്പാസ്സും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. കനിവ് സാംസ്ക്കാരികവേദി സുശീലയ്ക്ക് സൗജന്യമായി നൽകിയ വിമാനടിക്കറ്റിലാണ് യുവതി നാട്ടിലേക്ക് പോയത്.
     ബീഹാർ പാറ്റ്ന സ്വദേശിയായ രാജ്‌നാരായൺ പാണ്ഡെയെ ഒരു വർഷമായി കാണ്മാനില്ല എന്ന ബന്ധുക്കളുടെ ഇന്ത്യൻ എംബസ്സിയ്ക്ക് പിന്നാലെയാണ് നവയുഗം അന്വേഷണം ഏറ്റെടുത്തത്. ഒടുവിൽ ജോലിയില്ലാതെ തെരുവിൽ അലഞ്ഞു നടക്കുകയായിരുന്ന രാജ്‌നാരായണിനെ കണ്ടെത്തുകയായിരുന്നു . ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ ആയി പ്രവർത്തനം നിലച്ചതിനാൽ, ശമ്പളമോ, ഇക്കാമയോ ഇല്ലാതെ ആകെ ദുരിതത്തിലായിരുന്നു രാജ്‌നാരായൺ. വല്ലപ്പോഴും കിട്ടുന്ന ചെറിയ പണികൾ എടുത്തായിരുന്നു പിടിച്ചു നിന്നിരുന്നത്.
        സാമൂഹ്യ പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് ശുബൈക്കയിൽ ഗൾഫ് റെസ്റ്റോറന്റ് എന്ന സ്ഥാപനം നടത്തുന്ന ഷെരീഫ് സൗജന്യമായി ഭക്ഷണം നൽകാൻ ഏർപ്പാട് ചെയ്തു. രാജ്‌നാരായണിന്റെ സ്‌പോൺസറുമായി നവയുഗം ജീവകാരുണ്യ പ്രവർത്തകർ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ, കമ്പനി പൂട്ടി സിസ്റ്റം ഒക്കെ സർക്കാർ ബ്ലോക്ക് ചെയ്തതിനാൽ തനിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നായിരുന്നു സ്പോൺസറുടെ മറുപടി.
    തുടർന്ന് രാജ്‌നാരായണിന് നാട്ടിൽ പോകാനായി ഇക്കാമ എക്സിറ്റ് എക്സ്പൈർ ഫോം പൂരിപ്പിച്ചു, ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ ഖോബാർ ലേബർ കോർട്ടിൽ സമർപ്പിക്കുകയായിരുന്നു.. കോടതിനടപടികളെത്തുടർന്നു രണ്ടാഴ്ചയോടെ എക്സിറ്റ് നടപടികൾ പൂർത്തിയായി. ഹൈദരാബാദ് അസ്സോസിയേഷൻ നൽകിയ വിമാന ടിക്കറ്റിലാണ്  രാജ്‌നാരായണി നാട്ടിലേക്ക് തിരിച്ചത്. ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹി മിർസ ബൈഗ് രാജ്‌നാരായണിന് ടിക്കറ്റ് കൈമാറി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago