HOME
DETAILS
MAL
കോട്ടക്കല്‍ മണ്ഡലത്തില്‍ കുടിവെള്ള പദ്ധതിക്കായി 76.10 കോടി രൂപ
backup
May 15 2017 | 22:05 PM
1.10 കോടി രൂപയുടെ ഭരണാനുമതിപുത്തനത്താണി : കോട്ടക്കല്‍ മണ്ഡലത്തിലെ കുടിവെള്ള മേഖലയില്‍ 1.10 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന വിഹിതത്തില്‍ നിന്നും ഒരു കോടി ചിലവഴിച്ച് കോട്ടക്കല്‍ നഗരസഭ കുടിവെള്ള പദ്ധതിക്ക് നിര്‍മിക്കുന്ന കുളം പ്രത്യേക വികസന ഫണ്ടണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന എടയൂര്‍ എരഞ്ഞിക്കാട്ട് ചോല കുടിവെള്ള പദ്ധതി എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. കോട്ടക്കല്‍ - പുത്തൂര്‍ റോഡില്‍ കാവതികളം ജങ്ഷനു സമീപം നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് കുടിവെള്ള പദ്ധതിക്കായി കുളം നിര്‍മിക്കുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ 75 കോടി എടയൂര്‍ - ഇരിമ്പിളിയം -വളാഞ്ചേരി കുടിവെള്ള പദ്ധതിക്ക് നേരത്തെ അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."