അല്‍ ഉലയിലെ ചരിത്ര പാറകള്‍ക്ക് പേരിടൂ; ഒരു ലക്ഷം റിയാല്‍ സമ്മാനം നേടൂ
റിയാദ്: സഊദിയുടെ വടക്ക് ഭാഗത്തെ പുരാതനവും പ്രകൃതി രമണീയവുമായ അല്‍ ഉല പ്രദേശത്തെ അതിശയോക്തി നിറഞ്ഞ പാറക്കൂട്ടങ്ങള്‍ക്ക് പേരിടുന്ന മത്സരം ആരംഭിച്ചു. സഊദി ടൂറിസം രംഗത്ത് വരും വര്‍ഷങ്ങളില്‍ പുത്തന്‍ അധ്യായങ്ങള്‍ ചേര്‍ക്കുന്ന നിലയിലേക്ക് ഇതിനെ സംരക്ഷിച്ചു നില നിര്‍ത്താന്‍ സഊദി ടൂറിസം ആന്‍ഡ് ഹെറിറ്റേജ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് അല്‍ ഉലയിലെ ചരിത്ര പാറകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കാനായി പുതിയ മത്സരം ആരംഭിച്ചത്. അല്‍ ഉലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനായി അടുത്തിടെ രൂപം നല്‍കിയ അല്‍ ഉല റോയല്‍ കമ്മിഷനാണു മത്സരം പ്രഖ്യാപിച്ചത്. 'പാറക്ക് പേരിടൂ' എന്ന ലേബലില്‍ ആരംഭിച്ച മത്സരത്തില്‍ ഏറ്റവും മുന്നില്‍ വരുന്നവരെ കാത്തിരിക്കുന്നത് ഒരു ലക്ഷം റിയാല്‍ (ഇരുപത് ലക്ഷത്തോളം രൂപ) ആണ്.
അല്‍ ഉല ഗവര്‍ണറേറ്റിന് കീഴിലെ നയന മനോഹരവും ചരിത്ര പ്രാധാന്യവുമുള്ള പാറകള്‍ക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. അല്‍ ഉലയിലെ പ്രദേശങ്ങളില്‍ നിന്നുമെടുക്കുന്ന പാറകളുടെ ചിത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ പേര് നിര്‍ദേശിക്കുകയാണ് വേണ്ടത്. ഡിസംബര്‍ പതിനാലിനാണ് വിജയികളെ പ്രഖ്യാപിക്കുക. പ്രവാചക പാദങ്ങള്‍ പതിഞ്ഞ മദാഇന്‍ സ്വാലിഹ് അടക്കമുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരിയാണ് അല്‍ ഉല. നബാത്തിന്‍, ലിഹ്യാന്‍ നഗരികള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ടൂറിസം മേഖല തുറക്കാനുള്ള ഒരുക്കത്തിലാണ് സഊദി ഭരണകൂടം. വേേു:മഹൗഹമൃീരസ.െൃരൗ.ഴീ്.മെലഴശേെലൃ എന്ന ലിങ്കില്‍ ലോഗിന്‍ചെയ്താല്‍ മത്സരത്തില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."